തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസം വാഹനാപകടത്തിൽ മരിക്കുന്നത് ശരാശരി 357 പേർ. സ ംസ്ഥാന പൊലീസിെൻറ ഒൗദ്യോഗിക കണക്കാണിത്. നിത്യേന കുറഞ്ഞത് 10 ജീവനാണ് റോഡിൽ പൊലി യുന്നത്. ഒരുമാസം ശരാശരി 3280 അപകടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ നാല് വർഷത്തെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്ത് വാഹനാപകടങ്ങളും മരണങ്ങളും വർധിക്കുന്നെന്നാണ് വ്യക്തമാകുന്നത്. വാഹനാപകടങ്ങൾ തടയാനുള്ള മുൻകരുതൽ കൈക്കൊള്ളുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുേമ്പാഴും അതൊന്നും ഫലപ്രദമാകുന്നില്ല.
2016ൽ 39,420 വാഹനാപകടങ്ങളിൽ 4196 പേർ മരിച്ചു. 17ൽ ഇത് 38,470 ഉം 4287 ഉം ആണ്. കഴിഞ്ഞവർഷം 40,181 വാഹനാപകടങ്ങളിൽ 4303 പേർ മരിച്ചു. ഇൗ വർഷത്തെ ആദ്യപകുതി 26,559 അപകടങ്ങളിൽ 2464 ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്.
വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ സ്ഥാപിച്ച നിരീക്ഷണ കാമറകൾ നിശ്ചലമായത് അപകടങ്ങൾ വർധിക്കാൻ കാരണമായെന്ന് അധികൃതർ സമ്മതിക്കുന്നു.
അപകടങ്ങളിൽ മരിക്കുന്നവരിൽ ഏറെയും ഇരുചക്രവാഹനയാത്രക്കാരാണ്. തലക്കേൽക്കുന്ന പരിക്കാണ് കൂടുതൽ പേരുടെയും മരണകാരണം. ഹെൽമറ്റ് ധരിക്കാത്തതാണ് പ്രധാന കാരണം. വാഹനങ്ങൾ ഇടിച്ച് കാൽനടയാത്രികർ മരിക്കുന്നതും വർധിച്ചുവരുന്നുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനുൾപ്പെടെ സംവിധാനങ്ങൾ അപര്യാപ്തമായതാണ് ഇത്തരം അപകടമരണങ്ങൾക്ക് കാരണം. റോഡപകടങ്ങൾ തടയാൻ റഡാർ, ഇൻറർസെപ്റ്റർ എന്നിവ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നുണ്ട്. എന്നാൽ, വാഹനങ്ങളുടെ എണ്ണപ്പെരുപ്പവും റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങൾ വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.