കൊട്ടിയൂര്‍-വയനാട് ചുരം റോഡില്‍ മിനി ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കേളകം: കൊട്ടിയൂര്‍ _വയനാട് ചുരം റോഡില്‍ ചെകുത്താന്‍ തോടിന് സമീപം  മിനി ലോറി മറിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.മാനന്തവാടി റൂട്ടിലേക്ക് മാര്‍ബിള്‍ കയറ്റിപ്പോയ മിനി ലോറിയാണ് കയറ്റത്തില്‍ ി പിന്നോട്ടേക്ക് വന്ന് റോഡില്‍ വട്ടം മറിഞ്ഞത്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്നും ലോറിയിലെ ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചു. റോഡ് തകര്‍ന്ന ഭാഗത്താണ് അപകടമുണ്ടായത്.ചുരം പാതയുടെ നവീകരണത്തിനുള്ള പദ്ധതികള്‍ ഇഴയുകയാണെന്നും പരാതിയുണ്ട്. ,,,,, 

Tags:    
News Summary - road accident in wayanad road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.