Posted On
date_range Updated On
date_range എടപ്പാളിൽ ബസ്സും കാറും ലോറിയും കൂട്ടിയിടിച്ചു
എടപ്പാൾ: സംസ്ഥാനപാതയിൽ സബ്സ്റ്റേഷന് സമീപം ബസ്സും കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്കും ഏതാനും ബസ് യാത്രക്കാർക്കും പരിക്കേറ്റു. കാറിനെ നിർത്തിയിട്ട ലോറിയിൽ ഇടിപ്പിച്ചാണ് ബസ് നിന്നത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.
എടപ്പാളിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. വളാഞ്ചേരിയിൽ നിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച ശേഷം മുന്നോട്ട് നീങ്ങിയ ബസ്, കാറിനെ റോഡരികിൽ നിർത്തിയിട്ട ലോറിയിലും ഇടിപ്പിച്ചു. കാർ പൂർണമായും തകർന്നു.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.