എൻ. വേണു
Posted On
date_range Updated On
date_range സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു -ആർ.എം.പി.ഐ
കോഴിക്കോട്: പാർട്ടി നേതൃത്വം നിയന്ത്രിക്കുന്ന ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ച് സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു.
സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും മകനും സ്വർണക്കള്ളക്കടത്തു സംഘങ്ങളെയും കൊലപാതകസംഘങ്ങളെയും നിയന്ത്രിക്കുന്നുവെന്ന മനുവിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം. ടി.പി. ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും വധം സംബന്ധിച്ച സൂചനയും പി. ജയരാജനും സംഘത്തിനുമെതിരെയാണ്.
പാർട്ടിയെ പ്രതിരോധിക്കാനെന്ന വ്യാജേന ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന പാർട്ടി നേതൃത്വത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കയാണ്. ഇത്തരം ക്രിമിനൽ സംഘങ്ങളെ നിലക്കുനിർത്താൻ ജനങ്ങൾ ഐക്യപ്പെടണമെന്നും എൻ. വേണു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.