Posted On
date_range Updated On
date_range കെൽട്രോണിനെ മറയാക്കി ബിനാമി ഇടപാടുകൾ -ചെന്നിത്തല
തിരുവനന്തപുരം: കേരള പൊലീസിലെ അഴിമതികളെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപഷ നേതാവ് രമേശ് ചെന്നിത ്തല. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിക്കെതിരെ പ്രതിഷേ ധിച്ചതിെൻറ പേരിൽ സംസ്ഥാന സർക്കാർ തെൻറ ഫോൺ ചോർത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കെൽട്രോണിനെ മറയാക്കി ബിനാമി ഇടപാടുകൾ നടക്കുകയാണ്. കാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ട്. ഗ്യാലക്സോൺ കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, വെടിയുണ്ട കാണാതായ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി റിപ്പോർട്ടുണ്ട്. എസ്.എ.പി ക്യാമ്പിലെ എസ്.ഐയാണ് കസ്റ്റഡിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.