Posted On
date_range Updated On
date_range കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി -ആര്.കെ. സിങ്
തിരുവനന്തപുരം: വികസനപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്.കെ. സിങ്. എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് സംസ്ഥാന സർക്കാറിനെ കേന്ദ്രമന്ത്രി വിമർശിച്ചത്.
ദീൻദയാല്‍ ഗ്രാംജ്യോതി യോജനയില്‍ 485 കോടി രൂപ കേന്ദ്രം നല്‍കിയിരുന്നു. നാലരവര്‍ഷത്തിന് ശേഷവും 213 കോടി രൂപ ചെലവഴിച്ചതിെൻറ കണക്കുകള്‍ മാത്രമാണ് കേരളം സമര്‍പ്പിച്ചത്. പ്രളയശേഷം വൈദ്യുതീകരണം പുനഃസ്ഥാപിക്കാന്‍ 19 കോടി നല്‍കിയിരുന്നു. ഇതുവരെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.