റിയാസ്​ മൗലവി വധം: തിരിച്ചറിയൽ പരേഡിന്​ അനുമതി തേടി

കാസർകോട്: ചൂരി മസ്ജിദിൽ മദ്റസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കാൻ അനുമതി തേടി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പ്രത്യേക അന്വേഷണ സംഘാംഗമായ സി.െഎ പി.കെ. സുധാകരനാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. 

അറസ്റ്റിലായ മുഖ്യപ്രതി കേളുഗുെഡ സ്വദേശികളായ  എസ്. അജേഷ് (20), എസ്. നിധിൻറാവു (18), അഖിലേഷ് എന്ന അഖിൽ (25) എന്നിവരെ റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലെ 10ാം ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. കോടതി അടുത്തദിവസം തിരിച്ചറിയൽ പരേഡിന് തീയതി നിശ്ചയിച്ച് അനുമതി നൽകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. മാർച്ച് 20ന് രാത്രിയാണ് കർണാടക എരുമാട് സ്വദേശിയായ റിയാസ് മൗലവിയെ മസ്ജിദിനോട് ചേർന്ന മുറിയിൽ അക്രമിസംഘം കുത്തിക്കൊന്നത്. 

Tags:    
News Summary - riyas moulavi murder case identification parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.