വിയ്യൂർ ജയിലിൽ ഋഷിരാജ് സിങ്ങിൻെറ മിന്നൽ സന്ദർശനം; തൽക്ഷണം നടപടി

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഡി.ജി.പി ഋഷിരാജ് സിങ്ങി​െൻറ മിന്നൽ സന്ദർശനം. തടവുകാരെ മർദിച്ചുവെന്ന പരാതിയിൽ മൂന ്നുപേരെ കൈയോടെ സസ്പ​െൻറ്​ ചെയ്തു, 38 പേരെ സ്ഥലം മാറ്റി. അസി. പ്രിസൺ ഓഫിസർമാരായ ജെ. ഷമീർ, മണികണ്ഠൻ, കെ. റിയാസ് എന്നി വരെയാണ് സസ്പ​െൻറ്​ ചെയ്തത്. 38 പേരെ ഇതര ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്.

വെള്ളിയാഴ്​ച രാവിലെ പത്തരയോടെ എ ത്തിയ ഡി.ജി.പി ജയിൽ ഡി.ഐ.ജി സാം തങ്കയ്യനെ വിളിച്ചു വരുത്തിയായിരുന്നു ജയിലിൽ പരിശോധന നടത്തിയത്. തടവുകാരിൽനിന്ന്​ നേരിട്ട് പരാതി കേട്ടു. ഉദ്യോഗസ്ഥർ മർദിക്കുന്നുവെന്നായിരുന്നു പരാതി. നിരവധി പേർ പരാതി പറഞ്ഞതോടെ ഓരോരുത്തരിൽനിന്ന്​ പ്രത്യേകം പരാതി കേൾക്കുകയും ജയിൽ ഡോക്ടറെ വിളിച്ച് തടവുകാരെ പരിശോധിക്കുകയും ചെയ്​തു. ഇതോടെ, മർദിക്കുന്നതായി വ്യക്തമായി. വെൽഫെയർ ഓഫിസർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമായിരുന്നു ഡി.ജി.പിയുടെ കൂട്ട നടപടി.

വിയ്യൂർ ജയിലിൽ മുമ്പ് അസി.സൂപ്രണ്ടായിരുന്ന അജേഷിനെതിരെയും തടവുകാർ പരാതിപ്പെട്ടിരുന്നു. ഇപ്പോൾ പൊലീസ് അക്കാദമിയിൽ എസ്.ഐ ട്രെയിനിങിലുള്ള അജേഷിനെ ശനിയാഴ്ച തെളിവെടുക്കാൻ ജയിൽ ഡി.ഐ.ജി വിളിച്ചു വരുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെയും സൂപ്രണ്ട് അടക്കമുള്ളവർക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന. അതിസുരക്ഷ ജയിൽ തടവുകാരുടെ പരാതി കേട്ട ഡി.ജി.പി, ജയിൽ നിയമപ്രകാരമുള്ള എല്ലാ സൗകര്യവും ലഭ്യമാക്കുമെന്ന് അറിയിച്ചു. മറ്റ് ജയിലുകളിൽ നിന്ന്​ വിഭിന്നമായി സുരക്ഷ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നതാണെന്നും ഉറപ്പുനൽകി. ഉച്ചക്ക് 12ഓടെയാണ് ഋഷിരാജ് സിങ്ങ് മടങ്ങിയത്.

മൊബൈൽ ഫോണുകളും, കഞ്ചാവും ആയുധങ്ങളടക്കമുള്ളവയും പിടിച്ചെടുത്ത പുലർകാലത്തെ അപ്രതീക്ഷിത പരിശോധനക്കുശേഷം നിയമവിരുദ്ധപ്രവർത്തനമുണ്ടായാൽ ജീവനക്കാർക്കുനേരെ നടപടിയുണ്ടാവുമെന്നും ഏത് സമയത്തും ത​​െൻറ സന്ദർശനം ഉണ്ടാവുമെന്നും ഡി.ജി.പി അറിയിച്ചിരുന്നു. ഇപ്പോഴും ആ മുന്നറിയിപ്പ് നൽകിയാണ് ഋഷിരാജ് സിങ്ങ് മടങ്ങിയത്.
Tags:    
News Summary - rishiraj singh visit viyyur jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.