മിന്നൽ പരിശോധന; വ്യാജ ചികിത്സകർ പിടിയിൽ

തൃശൂർ: നിയമവിരുദ്ധ ചികിത്സക്കെതിരായ നടപടിയുടെ ഭാഗമായി ജില്ലയിലെ 30ഓളം ​കേന്ദ്രങ്ങളിൽ ജില്ല ആരോഗ്യവകുപ്പി​​ െൻറ മിന്നൽ പരിശോധന. എരുമപ്പെട്ടിയിൽ ആത്​മീയചികിത്സ തട്ടിപ്പ്​ നടത്തിയിരുന്ന വൈദ്യനും കയ്​പമംഗലത്ത്​ വ്യാജ ചികിത്സ നടത്തിയിരുന്ന കൊൽക്കത്ത സ്വദേശിയും പുതുക്കാട്ട്​ ഈസ്​റ്റ് ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്​ടറും പൊ ലീസ്​ പിടിയിലായി. കിഴുത്താണി മനപ്പടിയിലെ വയനാടന്‍ ആദിവാസി പച്ചമരുന്ന് ചികിത്സ കേന്ദ്രം നിയമവിരുദ്ധമാണെന്നു ം കണ്ടെത്തി.

എരുമപ്പെട്ടിയിൽ വെള്ളറക്കാട് ദുബൈ റോഡിലെ തറയിൽ വീട്ടിൽ ഹൈദറിനെയാണ് എസ്.ഐ റിൻസ് എം.തോമസി​​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. ജില്ല ആരോഗ്യ വിഭാഗം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിയമ വിരുദ്ധമായി ചികി ത്സ നടത്തുന്നതായി കണ്ടെത്തി. അനധികൃത ചികിത്സ കേന്ദ്രവും അടച്ചുപൂട്ടി. വീട്ടിലും വീടിനോട് ചേർന്ന ചികിത്സ കേന് ദ്രത്തിലും നടത്തിയ പരിശോധനയിൽ ലോഹ തകിടുകളും, ഏലസുകളും, മരുന്നുകളും, ചികിത്സ കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട് . ചികിത്സക്കെത്തിയവരുടെയും പരിസരവാസികളുടെയും മൊഴി പൊലീസും ആരോഗ്യ വകുപ്പും രേഖപ്പെടുത്തി.

പ്രാഥമിക വിദ് യാഭ്യാസം പൂർത്തിയാക്കാത്ത ഹൈദർ ടാക്സി ഡ്രൈവറായിരുന്നു. നാട്ടിൽ കുറി നടത്തി പൊളിഞ്ഞ് നാട് വിട്ട ഇയാൾ എട്ട് വർഷ ം മുമ്പാണ് സിദ്ധ വൈദ്യ ചികിത്സകനായി നാട്ടിലെത്തിയത്. ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു. പരാതിക്കാരെയ ും എതിർക്കുന്നവരെയും ഫോണിലൂടെയും ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയിരുന്നതായും ആക്ഷേപമുണ്ട്. ജില്ല ആരോഗ ്യ വകുപ്പ് ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ.കാവ്യ കരുണാകരൻ, ഉദ്യോഗസ്ഥരായ കെ.കെ. സന്തോഷ്, സ്​റ്റീഫൻ, അബ്​ദുൽ ലത്തീഫ്, പ്രകാശൻ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.

രേഖകളില്ലാതെ ചികിത്സ നടത്തിയിരുന്ന കൊൽക്കത് ത സ്വദേശി ദീപു സർക്കാറിനെയാണ്​ കയ്​പമംഗലത്തുനിന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പിടികൂടിയത്​. ഇയാളെ കയ്പമംഗലം പൊലീസിന് കൈമാറി. മൂന്നുപീടിക ഗാർഡിയൻ ആശുപത്രിക്ക് സമീപമാണ് ഇയാളുടെ ശാന്തി ക്ലിനിക്ക് എന്ന ചികിത്സ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 24 വർഷമായി മൂന്നുപീടിക കേന്ദ്രീകരിച്ച് മൂലക്കുരു, ഫിസ്​റ്റുല, അർശസ് എന്നിവക്ക് ചികിത്സ നടത്തിവരികയായിരുന്നു. ലൈസൻസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഇല്ലാതെയായിരുന്നു ചികിത്സ. മരുന്നുകൾ, രജിസ്​റ്ററുകൾ, ഉപകരണങ്ങൾ, ലെറ്റർപാഡ് എന്നിവ കണ്ടെടുത്തു. രോഗികളിൽ നിന്ന് ഫീസായി വാങ്ങിയ 3000 രൂപയും കണ്ടെത്തി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ഡോ. ലിജ ജേക്കബ്, ഡോ. പ്രവീൺ ബി.വിശ്വം, ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കബ്​, കെ. സുരേഷ് കുമാർ, എം.എം. സക്കീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

പുതുക്കാട് തെക്കെ തൊറവില്‍ മൂലക്കുരു ചികിത്സാകേന്ദ്രം നടത്തിയിരുന്ന ഈസ്​റ്റ് ബംഗാള്‍ അക്കയ്പുര്‍ സ്വദേശിയായ അമൃത പട്വാരിയാണ്​ പിടിയിലായത്. മുപ്പത്തൊന്നുകാരനായ ഇയാള്‍ പത്ത് വര്‍ഷമായി ചികിത്സാകേന്ദ്രം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സി.വി. ഉണ്ണികൃഷ്ണ​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.ലൈസൻസും യോഗ്യതകളും ഇല്ലാതെയാണ്​ കിഴുത്താണി മനപ്പടിയിലെ വയനാടന്‍ ആദിവാസി പച്ചമരുന്ന് ചികിത്സാകേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന്​ പരിശോധനയിൽ കണ്ടെത്തി.

മാനന്തവാടി ഒണ്ടേക്കാടി ഓടൊടുബല്‍ അണ്ണന്‍ വൈദ്യരു(59)ടെയും മക​​െൻറയും നേതൃത്വത്തിൽ മൂന്നുവര്‍ഷമായി കേന്ദ്രം ​പ്രവർത്തിക്കുന്നു. കഷായവും മറ്റ്​ മരുന്നുകളും രോഗികള്‍ക്ക് നല്‍കുന്നുണ്ട്. വാത ചികിത്സയാണ്​ പ്രധാനം. ചികിത്സയും മരുന്നും നിയമവിരുദ്ധമാണെന്ന് പരിശോധനക്ക്​ നേതൃത്വം നല്‍കിയ ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ആര്‍. രാജീവ് പറഞ്ഞു. ഡോക്ടര്‍മാരായ എ.എന്‍. സിസി , കെ.പി. പ്രശോഭ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.എ. അനില്‍കുമാര്‍ , ജെ.എച്ച്.ഐ.മാരായ എന്‍.ആര്‍. രതീഷ് , പ്രസാദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


വാടാനപ്പള്ളിയിലെ അനധികൃത പൈൽസ് കേന്ദ്രം പൂട്ടിച്ചു
വാടാനപ്പള്ളി: വ്യാജ ഡോക്ടർമാർ ചികിത്സ നടത്തുന്ന കേന്ദ്രങ്ങളിൽ സ്‌പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ അനധികൃതമായി വാടാനപ്പള്ളിയിൽ നടത്തിവരുന്ന പൈൽസ് കേന്ദ്രം പൂട്ടിച്ചു. വാടാനപ്പള്ളി ആൽമാവ് സ​െൻററിൽ കൊൽക്കത്ത സ്വദേശി വർഷങ്ങളായി നടത്തി വരുന്ന കേന്ദ്രമാണ് പൂട്ടിച്ചത്. സ്ഥാപനം നടത്തി വന്നിരുന്ന സുബ്രതോ ബിശ്വാസിനെ വാടാനപ്പള്ളി പൊലീസിൽ ഏൽപിച്ചു. സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. പി.കെ. രാധാകൃഷ്ണൻ, ആയുർവേദ ഡോക്ടർ ഷീജ മേനോൻ, ഹോമിയോ ഡോക്ടർ ജിഷ്ണു, ഹെൽത്ത് സൂപ്പർവൈസർ കെ. രാമദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ബി. ബിനോയ് എന്നിവർ നേതൃത്വം നൽകി. വാടാനപ്പള്ളി സ്​റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.


‘ഓപറേഷൻ ക്വാക്കി’ൽ കുടുങ്ങിയത് 20 വ്യാജ ചികിത്സകർ
തൃശൂർ: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തിയ ‘ഓപറേഷൻ ക്വാക്ക്’എന്ന മിന്നൽ പരിശോധനയിൽ 20 വ്യാജ വൈദ്യന്മാർ പിടിയിലായി. 50 കേന്ദ്രങ്ങളിലാണ്​ പരിശോധന നടത്തിയത്​. ഇവർക്കെതിരെ പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും നടപടിയെടുക്കും. ജില്ലയിൽ ഇപ്പോഴും മന്ത്രവാദ ചികിത്സകൾ നടത്തുന്നതായും ആരോഗ്യവകുപ്പ് പരിശോധനയിൽ കണ്ടെത്തി. പൊലീസ് സഹായത്തോടെയായിരുന്നു മിന്നൽ പരിശോധന തീരുമാനിച്ചിരുന്നത്. മിക്കയിടങ്ങളിലും പൊലീസുകാർ സഹകരിച്ചപ്പോൾ ചിലയിടങ്ങളിൽ നിസ്സഹകരണമുണ്ടായെന്ന് ഡി.എം.ഒ അറിയിച്ചു. ഇക്കാര്യം​ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്​തു. ആരോഗ്യം, ഭാരതീയ ചികിത്സ വിഭാഗം, ഹോമിയോ, ഡ്രഗ്​ കൺേട്രാൾ എന്നീ വകുപ്പുകൾ സംയുക്തമായി 21 സംഘങ്ങളായാണ്​ പരിശോധന നടത്തിയത്​. രാവിലെ ഒമ്പതിന് തുടങ്ങിയ പരിശോധന രാത്രി വൈകിയാണ്​ അവസാനിച്ചത്​. മാധ്യമങ്ങൾ പരിശോധന വിവരം പുറത്തുവിട്ടതിനെ തുടർന്ന് വ്യാജൻമാർ പലരും മുങ്ങിയെന്ന്​ ഡി.എം.ഒ പറഞ്ഞു.

യോഗ്യത പ്രാഥമിക വിദ്യാഭ്യാസം മാത്രം; മന്ത്രവാദം മുതൽ കിടത്തിച്ചികിത്സ വരെ
ശനിയാഴ്ച നടത്തിയ പരിശോധനയിൽ മന്ത്രവാദ ചികിത്സ നടത്തുന്ന രണ്ട് സ്​ഥലങ്ങളും മൂന്ന് യൂനാനി സ്​ഥാപനങ്ങളും ആറ് ഹോമിയോ സ്​ഥാപനങ്ങളും ആറ് മൂലക്കുരു ചികിത്സ കേന്ദ്രങ്ങളും ഒരു അക്യുപങ്ചർ സ്​ഥാപനവും രണ്ട് വീതം നാച്യുറോപ്പതി-അലോപ്പതി ചികിത്സ സ്​ഥാപനങ്ങളും 29 ആയുർവേദ സ്​ഥാപനങ്ങളിൽ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയത്. സെക്കൻഡറി തലം വരെ വിദ്യാഭ്യാസം മാത്രമുള്ളവരാണിവർ. കോലഴി പഞ്ചായത്തിൽ കിടത്തിച്ചികിത്സ കേന്ദ്രം നടത്തി വന്നിരുന്നത് വ്യാജ ഡോക്ടറാണ് എന്നത് പരിശോധന സമയത്ത് തിരിച്ചറിഞ്ഞ രണ്ട് കിടപ്പുരോഗികൾ ഓടി രക്ഷപ്പെട്ടു.

ഇതര സംസ്ഥാനക്കാരും ‘ഡോക്ടർമാർ’
കെട്ടിട നിർമാണ മേഖലയിൽ മാത്രമല്ല, ഇതര സംസ്ഥാനക്കാർ ഇവിടെ ‘ഡോക്ടർ’മാരുമാണ്​. മൂന്ന് കേന്ദ്രങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഇതര സംസ്ഥാനക്കാരാണ് ചികിത്സ നടത്തിയിരുന്നത്. പുതുക്കാട് അലോപ്പതിയും കയ്​പ്പമംഗലത്ത് മൂലക്കുരു ചികിത്സയുമാണ്​ ഇവർ നടത്തിയിരുന്നത്. നിരവധിയാളുകൾ ഇവരെ തേടി എത്തിയിരുന്നുവെന്നുമാണ് അറിഞ്ഞത്.

സൂക്ഷിച്ചിരുന്നത് ലോഡ് കണക്കിന് മരുന്നുകൾ
പരിശോധനയിൽ പല സ്​ഥലങ്ങളിലും അനധികൃതമായി സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് ആയുർവേദ മരുന്നുകൾ കണ്ടെത്തി. ഡോക്ടറാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി സ്​റ്റെതസ്​കോപ്പ്, ബി.പി അപ്പാരറ്റസ്​, മറ്റ് ചികിത്സ ഉപകരണങ്ങൾ എന്നിവ പലരും തങ്ങളുടെ ചികിത്സ മുറിയിൽ സൂക്ഷിച്ചിരുന്നു. മാള അഷ്​ടമിച്ചിറയിൽ ഒരു രേഖയുംഇല്ലാതെ നടത്തി വന്ന വൻകിട മരുന്ന്​ നിർമാണ കേന്ദ്രം സീൽ ചെയ്തു.

രണ്ടു വ്യാജ ചികിത്സകർ കൂടി കുടുങ്ങി
പഴയന്നൂർ: ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടു വ്യാജ ചികിത്സകർ കുടുങ്ങി. വയനാട് വെള്ളമുണ്ട ഏനാച്ചേരി പുത്തൻമറ്റം സുരേഷ് (41), പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി പ്രോസെൻജിതത്ത് ബിശ്വാസ് (23) എന്നിവരാണ്​ പിടിയിലായത്. ഇവരെ പിന്നീട് പഴയന്നൂർ പൊലീസിന് കൈമാറി. സുരേഷ് ആദിവാസി വൈദ്യൻ എന്ന പേരിൽ വർഷങ്ങളായി പഴയന്നൂർ അത്താണിപറമ്പിൽ ചികിത്സിച്ചു വരികയായിരുന്നു. എന്നാൽ ഇയാളുടെ പക്കൽ ഒരു രേഖയും ഉണ്ടായിരുന്നില്ല. വൈദ്യശാലയിൽ നിന്നും സ്​റ്റെതസ്കോപ്, മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, വ്യാജ ആയുർവേദ മരുന്നുകൾ എന്നിവ പിടിച്ചെടുത്തു.

കൊൽക്കത്ത സ്വദേശി പഴയന്നൂരിൽ ഒരു വർഷത്തിലധികമായി മൂലക്കുരുവി​​െൻറ വിദഗ്‌ധൻ എന്ന പേരിൽ ചികിത്സ നടത്തുകയായിരുന്നു. ഇയാളുടെ കൈയിൽ നിന്നും പ്ലാസ്​റ്റിക് സിറിഞ്ചും ചെറിയ മരുന്ന് പാത്രങ്ങളും പിടിച്ചെടുത്തു. ഡോ. ഷീബ, ഡോ. റോയ് ജോയ്‌സ്, ഡോ. ജയമ്മ, ഹെൽത്ത്​ ഇൻസ്‌പെക്ടർ ഷിബു, ജെ.എച്ച്​.ഐ അനു ഫയസ് എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.


Tags:    
News Summary - ride for doctors practicing without license-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.