ആറാം ക്ലാസുകാരി റിഫ്നയുടെ പരാതിയിൽ അടിയന്തിര നടപടിക്ക് റവന്യൂ മന്ത്രിയുടെ നിർദേശം

വയനാട്: നവീകരിച്ച വെങ്ങാപ്പള്ളി വില്ലേജിൻ്റെ ഉദ്ഘാടന ശേഷം റവന്യൂ മന്ത്രി കെ രാജന് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ആറാം ക്ലാസുകാരി റിഫ്ന പരാതിയുമായെത്തിയത്. തൻ്റെ വീടിന് ഭീഷണിയായി മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം മുറിച്ചുമാറ്റി നൽകണമെന്നതായിരുന്നു പരാതി.

ആറാം ക്ലാസുകാരിയുടെ ആശങ്ക കേട്ടതോടെ, മന്ത്രി നേരിട്ടു തന്നെ വിഷയം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. അടിയന്തിര നടപടികൾ കൈക്കൊളണമെന്ന് ആവശ്യപ്പെട്ടു.

ബത്തേരി താലൂക്കിലെ 525 കുടുംബങ്ങളുടെ പട്ടയ വിതരണവും, നവീകരിക്കപ്പെട്ട നടവയൽ, അമ്പലവയൽ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനങ്ങളും പൂർത്തിയാക്കിയാണ് വയനാട്ടിലെ പര്യടനം അവസാനിപ്പിച്ച് റവന്യു മന്ത്രി അഡ്വ. കെ രാജൻ ചുരമിറങ്ങിയത്.


Tags:    
News Summary - Revenue Minister directs immediate action on Rifna's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.