കശ്മീരില്‍ കുടുങ്ങിയ മലയാളികളുടെ മടക്കം: ഉമർ അബ്ദുല്ലയുമായി കെ.സി. വേണുഗോപാൽ എം.പി ആശയവിനിമയം നടത്തി

ആലപ്പുഴ: സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മു കശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യാർഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായി കെ.സി. വേണുഗോപാല്‍ എം.പി ആശയവിനിമയം നടത്തി. വിദ്യാർഥികൾക്ക് മതിയായ സുരക്ഷയോടെ യാത്രാസൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എം.പിയെ അറിയിച്ചു.

അതിർത്തി സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എം.പി റെയിൽവെ ബോർഡ് ചെയർമാന് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽനിന്ന് ഇന്ന് നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - Return of Malayalis stranded in Kashmir: K.C. Venugopal MP interacts with Omar Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.