ജലന്ധർ ബിഷപ്പും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് -കെമാൽപാഷ

കൊച്ചി: പൊലീസും ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലും തമ്മി​െല അവിശുദ്ധ കൂട്ടുകെട്ടാണ് കന്യാസ്ത്രീയുടെ പരാതിയിൽ അറസ്​റ്റ്​ വൈകാൻ കാരണമെന്ന്​ ജസ്​റ്റിസ് കെമാൽ പാഷ. ബിഷപ്പിന്​ മെഡിക്കൽ പരിശോധന നടത്താത്തത് ഇതിന്​ ഏറ്റവും വലിയ തെളിവാണ്. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബിഷപ്പിനെ അറസ്​റ്റ്​ ചെയ്യണമെന്നും കെമാൽ പാഷ ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതിയിൽ നടപടി വൈകുന്നതിനെതിരെ കൊച്ചിയിൽ ജോയൻറ് ക്രിസ്ത്യൻ കൗൺസിലി​​​െൻറ നേതൃത്വത്തിൽ കന്യാസ്​ത്രീകൾ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യദീപം എഡിറ്റർ ഫാ. പോള്‍ തേലക്കാട്ട് സമരവേദിയിൽ


ഫ്രാങ്കോ മുളക്കൽ ഇതുവരെ മുൻകൂർ ജാമ്യത്തിന്​ ശ്രമിച്ചിട്ടില്ല. അതും പൊലീസി​​​െൻറ അറിവോടെയാണ്. ഒരുനടപടിയും തനിക്കെതിരെ ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്​ അറിയാം. അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് ഡി.ജി.പി പറയുന്നത്. എന്നിട്ടും ഇതുവരെ അറസ്​റ്റ്​ ഉണ്ടായിട്ടില്ല. കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. ഡി.ജി.പിക്ക്​ നാണമില്ലേയെന്നും കെമാൽ പാഷ ചോദിച്ചു.

സമരവേദിയിൽ വെച്ച് കരയുന്ന കന്യാസ്ത്രീകൾ

സന്യാസിനികൾ തിരുവസ്ത്രം ധരിച്ചാൽ പ്രതികരണശേഷിയുണ്ടാകില്ലെന്നാണ് ചില നരാധമന്മാർ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങൾ ചെയ്തുകൂട്ടുന്നത്. ഭരണകൂടവും രാഷ്​ട്രീയപാർട്ടികളും അതിന്​ കൂട്ടുനിൽക്കുകയാണ്. ഇതുപോലെ വൃത്തികെട്ട കേസ് ന്യായാധിപ ജീവിതത്തിൽ കേട്ടിട്ടില്ല. ഇതെല്ലാം ജനം കാണുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.


അതേസമയം, കേസിൽ മുഖ്യമന്ത്രി പക്ഷപാതം കാട്ടുകയാണെന്നായിരുന്നു പി.ടി. തോമസ് എം.എൽ.എയുടെ ആരോപണം. ‘സത്യദീപം’ എഡിറ്റർ ഫാ. പോൾ തേലക്കാട്ട്, സി.ആർ. നീലകണ്ഠൻ, കെ.സി.വൈ.എം പ്രവർത്തകർ എന്നിവർക്കൊപ്പം വൈദികരും കന്യാസ്ത്രീകളും ഐക്യദാർഢ്യവുമായി സമര വേദിയിലെത്തിയിരുന്നു.
Tags:    
News Summary - Retd. Justice B Kemal Pasha Attack to Kerala Police and Jalandhar Bishop -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.