പുതിയ ലോ കോളജുകൾക്ക് നിയന്ത്രണം: സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് പുതിയ ലോ കോളജുകൾക്ക് അനുമതി നൽകുന്നതിന് നിയന്ത്രണം വേണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. കേരള ലോ കോളജ് മാനേജ്‌മെന്‍റ് അസോസിയേഷൻ നൽകിയ നിവേദനം സർക്കാർ പരിഗണിച്ച് തീർപ്പാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

നിവേദനത്തിൽ നടപടിയുണ്ടായില്ലെന്ന് കാട്ടിയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. കേരളത്തിൽ നിയന്ത്രണമില്ലാതെ ലോ കോളജുകൾ അനുവദിക്കുന്നത് നിയമപഠനത്തിന്‍റെ നിലവാരം തകർക്കുമെന്നും പുതുതായി തുടങ്ങുന്നതിന് നിയന്ത്രണം വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാരുടെ വാദങ്ങൾ തെറ്റാണെന്നും എല്ലാ വസ്തുതകളും പരിഗണിച്ചാണ് പുതിയ കോളജുകൾക്ക് അനുമതി നൽകുന്നതെന്നുമായിരുന്നു സർക്കാർ നിലപാട്.

പുതിയ കോളജുകൾ അനുവദിക്കുന്നതിൽ പങ്കില്ലെന്ന് ബാർ കൗൺസിലും വ്യക്തമാക്കി.

Tags:    
News Summary - Restrictions on new law colleges: High Court says govt should take decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.