പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; ദീപാവലിക്ക് രാത്രി എട്ട് മുതൽ രണ്ട് മണിക്കൂർ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം സമയം അനുവദിച്ചു. രാത്രി എട്ട് മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം.

ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മണി മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാനുള്ള സമയം. പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ മാത്രമേ വിൽക്കാവൂവെന്ന് കടക്കാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.


ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് ആഭ്യന്തര വകുപ്പ് സമയക്രമം പുറത്തുവിട്ടത്. സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കുമാണ്. മുൻ വർഷത്തെ സമയക്രമം തന്നെയാണ് ഇത്തവണയും പ്രാബല്യത്തിൽ കൊണ്ടുവന്നത്.

Tags:    
News Summary - Restriction on Bursting of Fireworks; Diwali is only two hours away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.