Posted On
date_range Updated On
date_range സി.ഐ.സിയിൽനിന്ന് സമസ്ത പോഷക സംഘടന ഭാരവാഹികൾ രാജിവെച്ചു
മലപ്പുറം: വാഫി-വഫിയ്യ കോളജുകളുടെ നിർവാഹക സമിതിയായ കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസിന്റെ (സി.ഐ.സി) വിവിധ കമ്മിറ്റികളിൽനിന്ന് സമസ്ത പോഷക സംഘടന ഭാരവാഹികൾ രാജിവെച്ചു. പൂക്കോയ തങ്ങൾ അൽഐൻ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ, ഇബ്രാഹിം ഫൈസി പേരാൽ, എസ്. മുഹമ്മദ് ദാരിമി വയനാട് എന്നിവരാണ് രാജിവെച്ചത്.
സി.ഐ.സി ഫിനാൻസ് സമിതി ഡയറക്ടർ സ്ഥാനത്തുനിന്ന് സാബിഖലി ശിഹാബ് തങ്ങളും രാജിവെച്ചു. സമസ്തയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കാത്ത സി.ഐ.സി നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.
അതേസമയം, സി.ഐ.സി വിട്ട് സമസ്ത ദേശീയ വിദ്യാഭ്യാസപദ്ധതിയിൽ ചേർന്നതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെട്ട സ്ഥാപന ഭാരവാഹികളുൾപ്പെടെയുള്ളവരുടെ രാജിനാടകമാണിതെന്നാണ് സി.ഐ.സിയുമായി ബന്ധപ്പെട്ടവരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.