കിണറിൽ വീണ പോത്തിനെ പോത്തിനെ രക്ഷപ്പെടുത്തിയപ്പോൾ
Posted On
date_range Updated On
date_range കിണറിൽ വീണ പോത്തിനെ പോത്തിനെ രക്ഷപ്പെടുത്തി
മേപ്പയ്യൂർ (കോഴിക്കോട്): കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട് നെല്ലിയുള്ളതിൽ ചന്ദ്രന്‍റെ വീട്ടുവളപ്പിലാണ് പോത്ത് വീണത്. 25 അടിയോളം താഴ്ചയുള്ളതും എട്ടടിയോളം വെള്ളമുള്ളതുമായ ആൾമറയില്ലാത്ത കിണറ്റിൽ മണ്ണിടിയുന്ന അവസ്ഥയുമായിരുന്നു.
സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ കെ. ദിലീപിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ കെ.കെ. ശിഖിലേഷാണ് സാഹസികമായി ഹോസും റോപ്പും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. വി.കെ. ഷൈജു, എ. ഷിജിത്ത്, ടി. വിജീഷ്, എസ്.ആർ. സാരംഗ്, കെ. രാജേഷ് എന്നീ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.