അഭിഷേക്
Posted On
date_range Updated On
date_range പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
പറവൂർ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചെറിയ പല്ലംതുരുത്ത് ഐനിക്കിൽ വീട്ടിൽ അഭിഷേകാണ് (21) അറസ്റ്റിലായത്. വരാപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത ഇയാൾ പലപ്പോഴായി മുപ്പത് പവൻ സ്വർണവും കൈക്കലാക്കി.
പിന്നീട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറി. യുവതി പരാതി നൽകിയതിനെ തുടർന്ന് ഒരു വർഷമായി ഒളിവിലായിരുന്നു. സ്റ്റേഷൻ ഓഫിസർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പിടികൂടിയത്. തട്ടിയെടുത്ത സ്വർണം ഇയാൾ പണയം െവച്ചതായി പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.