പാലിയേറ്റിവ് ക്ലിനിക്കുകളുടെ ഉപജ്ഞാതാവ് ഡോ. കെ അബ്ദുറഹ്മാൻ നിര്യാതനായി

അരീക്കോട് : ആരോഗ്യ മത, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച്​ ശ്രദ്ധേയനായ ഡോക്ടർ  കെ അബ്ദുറഹിമാൻ നിര്യാതനായി.

ആദ്യത്തെ സർക്കാർ ഇതര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക് മഞ്ചേരിയിൽ സ്ഥാപിച്ച് ആ രംഗത്ത് സംസ്ഥാനത്ത് വലിയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു ഡോ. അബ്ദുറഹിമാൻ. അരീക്കോ​ട്ടെ ആദ്യകാല ഡോക്ടർമാരിൽ ഒരാൾ കൂടിയാണ്.

പ്രഥമ സർക്കാർ ഇതര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക് മഞ്ചേരിയിൽ സ്ഥാപിച്ച് ആ രംഗത്ത് സംസ്ഥാനത്ത് വലിയ മുന്നേറ്റത്തിന് നേതൃത്വം നൽകി. 

ആരോഗ്യ രംഗത്തെ ഏറ്റവും നൂതനമായ രീതികൾ മലബാറിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. അദ്ദേഹം നേതൃത്വം നൽകി നടപ്പാക്കിയ ആരോഗ്യ രംഗത്തെ മൂല്യാധിഷ്ടിതമായ പ്രവർത്തനങ്ങൾ വലിയ സ്വാധീനമുണ്ടാക്കി. കോഴിക്കോട് കെയർ ഹോം, നിച്ച് ഓഫ് ട്രൂത്ത്, ഐ എം ബി, നോബിൾ പബ്ലിക് സ്കൂൾ, എയ്സ് പബ്ലിക് സ്കൂൾ, ഗുഡ് ഡീഡ്സ് ട്രസ്റ്റ് (GD Trust) എന്നിവയുടെ സ്ഥാപകനാണ്. ഇതിനു പുറമെ പാലക്കാട്, തിരൂർ, മഞ്ചേരി സർക്കാർ ആശുപത്രികളിലും മഞ്ചേരി കൊരമ്പയിൽ ആശുപത്രി, കോഴിക്കോട് മിംസ്, ബേബി, മെയ്ത്ര​ ആശുപത്രികളികളിലും പ്രവർത്തിച്ചിട്ടുണ്ട്.

അരീക്കോട് പരേതരായ കൊല്ലത്തൊടി അബൂബക്കർ, എൻ.വി. ഖദീജ എന്നിവരുടെ മകനായി 1948 മാർച്ച് 1നാണ് ജനനം. 

പരേതനായ ഡോ.പി.യു. അബൂബക്കർ (പാലക്കാട്) സാഹിബിൻ്റെ മകൾ ഫൗസിയയാണ് ഭാര്യ. മക്കൾ ഡോ. ഷിഫ (എം.ഇ.എസ്. മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ), ഡോ. നഷ (മസ്കത്ത്​, ഒമാൻ), ഷഹീർ (ജർമനി), നിഷാൻ (എറണാകുളം).

മരുമക്കൾ: പരേതനായ ഡോ.ഷെയ്ഖ് കുറ്റിപ്പുറം, ഷഹ്ബാസ് (ഒമാൻ), നബീൽ (എറണാകുളം), അമീന.

സഹോദരങ്ങൾ: ആമിന സുല്ലമിയ്യ ( റിട്ട. അധ്യാപിക,സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്), ഫാത്തിമ സുല്ലമിയ്യ (റിട്ട. പ്രിൻസിപ്പൽ, സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്), ആയിശ സുല്ലമിയ്യ (റിട്ട. അറബിക് അധ്യാപിക, പുത്തലം ജി.എം.എൽ.പി.), പരേതരായ പ്രൊഫ. കെ.അഹ്മദ് കുട്ടി (മുൻ പ്രിൻസിപ്പൽ, തിരൂരങ്ങാടി പി.എസ്.എം.ഒ), പ്രൊഫ. മുഹമ്മദ് (കിംഗ് അബ്ദുൽ അസീസ് യൂണി., ജിദ്ദ, സൗദി അറേബ്യ).


News Summary - Renowned Doctor and the man behind Palliative Clinics, Abdul Rahman Passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.