ചാലിയം: വാങ്ങിയതും വായിച്ചതുമായ നൂറുകണക്കിന് പുസ്തകങ്ങളിലൂടെ അക്ഷരങ്ങളുടെ കാവൽക്കാരനായ മുല്ലക്കൽ അബ്ബാസ് ഹാജിയെന്ന നാട്ടുകാരുടെ അബ്ബാസ്ക്ക ഇനി ഓർമകളിൽ. ഏഴാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം നിർത്തി ഉപജീവനമാർഗമായി ടൈലറിങ് സ്വീകരിച്ച ഇദ്ദേഹം കൗമാരം മുതലേ വായന ലോകത്ത് ആനന്ദം കൊണ്ടു.
തികഞ്ഞ യാഥാസ്ഥിതിക പശ്ചാത്തലത്തിലാണ് ജനിച്ചു വളർന്നതെങ്കിലും അക്ഷരങ്ങളോടുള്ള ആവേശം അദ്ദേഹത്തിൽ അറിവിെൻറ മുകുളങ്ങൾ വിരിയിച്ചു. മതകാര്യങ്ങൾക്കും അല്ലാത്തതിനും അറബി-മലയാളം ഉപയോഗിച്ചിരുന്ന കാലത്ത് മത-, സാമുദായിക പഠനങ്ങൾക്കായി ഉൽപതിഷ്ണു വിഭാഗങ്ങൾ പുറത്തിറക്കിയ മലയാള പ്രസിദ്ധീകരണങ്ങളാണ് വായനയിൽ താൽപര്യമുണ്ടാക്കിയത്. ഈ അറിവുകൾ ചാലിയത്തെ ഒരുകൂട്ടം യുവാക്കൾ ചർച്ച ചെയ്യുകയും നാട്ടിലെ നവോത്ഥാനങ്ങൾക്ക് നാന്ദിയാവുകയും ചെയ്തു.
തികഞ്ഞ ‘മുല്ല’കുടുംബത്തിലെ തറീക്കുട്ടി എന്ന അബ്ബാസിെൻറ നേതൃത്വത്തിൽ ചാലിയത്ത് ഹിദായത്തുൽ അനാം ജമാഅത്ത് രൂപവത്കൃതമായി. ഇത് പിന്നീട് മുജാഹിദ് പ്രസ്ഥാനത്തിന് അടിത്തറയായി. ’60കളുടെ അവസാനത്തിൽ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയോട് അടുക്കുകയും മരണംവരെ അതിെൻറ പ്രവർത്തകനാവുകയും ചെയ്തു. അലി മണിക്ഫാൻ ഏകീകൃത ഹിജ്റ കലണ്ടർ ദൗത്യവുമായി രംഗത്തെത്തിയപ്പോൾ അതിന് പൂർണ പിന്തുണ നൽകാനും അദ്ദേഹം തയാറായി.
ലക്ഷങ്ങൾ വിലവരുന്ന ഗ്രന്ഥശേഖരത്തിനുടമയാണ് അബ്ബാസ്ക്ക. എല്ലാം വിലകൊടുത്ത് വാങ്ങി വായിച്ചശേഷം സൂക്ഷിച്ചുവെച്ചതാണ്. മതം, ശാസ്ത്രം, സാഹിത്യം, തത്ത്വശാസ്ത്രം, വൈദ്യം, സഞ്ചാരസാഹിത്യം, ആനുകാലികം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും ഉൾക്കൊള്ളുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ. അദ്ദേഹത്തിെൻറ വായനതൃഷ്ണ ‘മാധ്യമ’മടക്കം പല മലയാള പത്രങ്ങളിലും ദേശീയ ഇംഗ്ലീഷ് പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അബ്ബാസ്ക്കയുടെ പ്രവർത്തനങ്ങൾ വായനക്കപ്പുറത്ത് ജീവകാരുണ്യ മേഖലകളിലും സജീവമായിരുന്നു. ആവശ്യക്കാരെ കണ്ടെത്തി രഹസ്യമായി സഹായമെത്തിക്കും. തെൻറ പാതയിൽ മക്കളെയും പൊതുപ്രവർത്തനങ്ങൾക്ക് സന്നദ്ധമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.