Posted On
date_range Updated On
date_range രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ മതധ്രുവീകരണത്തിനുള്ള ശ്രമം പരാജയപ്പെടുത്തണം -ഐ.എന്‍.എല്‍
കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ മതധ്രുവീകരണത്തിനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ മതേതര-ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണമെന്ന് ഐ.എൻ.എല്‍ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ കൊലക്കത്തിക്ക് സ്ഥാനമില്ലെന്ന് മനസ്സിലാക്കാത്തവരാണ് രാഷ്ട്രീയ അറുകൊല തുടരുന്നത്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടണം -യോഗം ആവശ്യപ്പെട്ടു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ബി. ഹംസ ഹാജി, സലാം കുരിക്കള്‍, മൊയ്തീന്‍കുട്ടി കളനാട്, അഷ്റഫലി വല്ലപ്പുഴ, എം.എം. സുലൈമാന്‍, ഒ.ഒ. ശംസു, എം.എം. ഇബ്രാഹീം, എ.പി. മുസ്തഫ, കുഞ്ഞാവൂട്ടി ഖാദര്‍, ജിയാഷ് കരീം, എം.എം. ശരീഫ്, സാദത്ത് ചാരുമൂട് തുടങ്ങിയവര്‍ സംസാരിച്ചു. കാസിം ഇരിക്കൂര്‍ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.