ഡോ. ഷഹന സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്തപ്പോൾ കേരളത്തിലെ മതനേതൃത്വം മൗനം പാലിച്ചു -എ.എൻ. ഷംസീർ

കണ്ണൂർ: ഡോ. ഷഹന എന്ന പെൺകുട്ടി സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്തപ്പോൾ കേരളത്തിലെ മതനേതൃത്വം മൗനം പാലിച്ചെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ആ മൗനം ശരിയാണോയെന്നും സ്ത്രീധനം ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആവേശപൂർവം ചില ശരിയല്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ച മതനേതൃത്വം എന്തുകൊണ്ട് ഡോ. ഷഹന സ്ത്രീധനത്തിന്‍റെ പേരിൽ ജീവൻ അവസാനിപ്പിച്ചപ്പോൾ മൗനം പാലിച്ചു? അത് ചർച്ച ചെയ്യണം. ഇനി എന്‍റെ പിരടിയിൽ പാഞ്ഞുകയറുകയൊന്നും വേണ്ട. ഈ വിഷയത്തിൽ കേരളത്തിലെ മതപണ്ഡിതന്മാർ പാലിച്ച മൗനം കുറ്റകരമാണ്. ഇസ്‌ലാം നിഷിദ്ധമാക്കിയതാണ് സ്ത്രീധനം. അതിൽ കൃത്യമായി അഭിപ്രായം പറയാൻ തയാറാകണം.

മുസ്‌ലിം, ക്രിസ്ത്യൻ, ഹിന്ദു ഏത് മതവിഭാഗത്തിനകത്തുമാകട്ടെ ഇത്തരം തെറ്റായ ശീലങ്ങൾ വരുമ്പോൾ അതിനെതിരെ ശക്തമായ അഭിപ്രായം പറയണമെന്നും ഷംസീർ പറഞ്ഞു.

ഡോ. ഷഹനയുടെ മരണം: റുവൈസി​ന്‍റെ വാദം തള്ളി കോടതി

കൊ​ച്ചി: ഡോ. ​വ​ന്ദ​ന​ദാ​സി​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ പൊ​ലീ​സി​നെ വി​മ​ർ​ശി​ച്ച​തി​ലു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഡോ. ​റു​വൈ​സി​ന്‍റെ വാ​ദം. വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റം നി​ല​നി​ൽ​ക്കി​ല്ല. ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെന്നും ഇയാൾ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഈ ​വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന​ത്​ കു​റ്റ​കൃ​ത്യ​മാ​​ണെ​ന്നും ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ്​ പി.​എ​സ്.​ ഗോ​പി​നാ​ഥ്​ വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ റു​വൈ​സ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്താ​ൽ മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ഡോ. ​ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം അ​ഡീ. സി.​ജെ.​എം കോ​ട​തി നേരത്തെ ജാ​മ്യ​ഹ​ര​ജി ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - When Dr Shahana committed suicide over dowry, Kerala's religious leadership remained silent -AN shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.