സർക്കാർ നിയോഗിച്ച മുനമ്പം ജുഡീഷ്യല്‍ കമീഷന് തുടരാമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച്; സിംഗ്ള്‍ ബെഞ്ച് വിധി റദ്ദാക്കി

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് ആശ്വാസം. മുനമ്പം ജുഡീഷ്യല്‍ കമീഷന്‍ നിയമനം റദ്ദാക്കിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമീഷന് തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാറിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹരജിക്കാർക്ക് ലോക്കൽ സ്റ്റാൻഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, ജുഡീഷ്യല്‍ കമീഷൻ ശിപാർശകളുമായി സർക്കാറിന് മുന്നോട്ട് പോകാൻ അനുമതി നൽകി. 

ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രിബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Relief for the government: High Court division bench allows Munambam Judicial Commission to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.