Posted On
date_range Updated On
date_range ദുരിതാശ്വാസഫണ്ട് വകമാറ്റൽ: മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം -ഉമ്മൻചാണ്ടി
തിരുവനന്തപുരം: ജനങ്ങൾ വിശ്വസിച്ച് ഏൽപിച്ച ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംഭവം അതീവ ഗുരുതരമാണ്. വി.ടി ബൽറാം എം.എൽ.എക്കെതിരായ ആക്രമണം വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ്. ബൽറാമിന് എതിരായുള്ള ആക്രമണത്തിൽ യു.ഡി.എഫും കോൺഗ്രസും അദ്ദേഹത്തോടൊപ്പം ഒറ്റക്കെട്ടാണ്. സോളാർ വിഷയത്തിൽ പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തിന് മുൻപിൽ പറഞ്ഞ് കഴിഞ്ഞതായും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.