ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കുക-സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ

തിരുവനന്തപുരം: ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ആവശ്യപ്പെട്ടു. ഗ്രോ വാസുവിനെ അറസ്റ്റു ചെയ്ത നടപടിയെ റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അപലപിച്ചു. നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലയിൽ പ്രതിഷേധിച്ചു കൊണ്ട് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ഒരു പ്രതിഷേധ യോഗത്തിന്റെ പേരിലാണ് ഗ്രോ വാസുവിനെ അറസ്റ്റു ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടൽ കൊലക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സി.പി.ഐ (എം.എൽ ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി പേർക്കെതിരെ അന്ന് പൊലീസ് കള്ളക്കേസ് ചുമത്തിയിരുന്നു.

ഈ കള്ളക്കേസുകൾ പിൻവലിച്ചു കൊണ്ട് സഖാക്കളെ കുറ്റവിമുക്തമാക്കുന്നതിന് പകരം ജൂഡീഷറിയെ വെച്ച് സഖാക്കളെ ഭീഷണിപ്പെടുത്തുകയാണ് സർക്കാറെന്ന് വാർത്താകുറിപ്പിൽ സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ കുറ്റപ്പെടുത്തി. 

Tags:    
News Summary - Release Gro Vasu unconditionally-cpi ml

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.