Posted On
date_range Updated On
date_range സിസ്റ്റർ ലൂസിക്ക് ആരുമില്ലെന്ന് കരുതേണ്ടെന്ന് ബന്ധുക്കൾ
കൽപറ്റ: സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ അപവാദ പ്രചരണത്തിനെതിരെ ബന്ധുക്കൾ രംഗത്ത്. സിസ്റ്റർ ലൂസി കളപ്പുരക്ക് ആരുമില്ലെന്ന് കരുതേണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സിസ്റ്റർ ലൂസിക്ക് എല്ലാ പിന്തുണയും നൽകും. സിസ്റ്റർ ലൂസിക്ക് നീതി കിട്ടണമെന്നും അവർ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസിയെ മഠത്തിലെത്തി കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബന്ധുക്കൾ.
മഠത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് മദർ സുപ്പീരിയറിനോട് അന്വേഷിക്കാനാണ് എത്തിയത്. സിസ്റ്റർ ലൂസി ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് അറിയാൻ കഴിഞ്ഞു. ഭക്ഷണമില്ല, പൂട്ടിയിടുന്നു, സ്വാതന്ത്ര്യമില്ല തുടങ്ങിയ കാര്യങ്ങളാണ് മഠത്തിൽ നടക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.