രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ സ്ഥലംമാറ്റി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താൻ ശ്രമിച്ചത് വഴി വിവാദത്തിലായ ബി.എസ്.എൻ.എൽ ജീവനക്കാരി രഹ്ന ഫാത്തിമക്കെതിരെ വകുപ്പുതല നടപടി. പ്രാഥമിക നടപടിയെന്ന നിലയില്‍ രഹ്നയെ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ നിന്ന് സ്ഥലംമാറ്റി. ബി.എസ്.എൻ.എൽ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.

ടെലിഫോണ്‍ മെക്കാനിക്ക് ജീവനക്കാരിയായി ജോലി ചെയ്തിരുന്ന രഹ്ന ഫാത്തിമയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലർത്താൻ സാധിക്കാത്ത വിധത്തിലുള്ള നടപടിയാണ് ബി.എസ്.എൻ.എൽ അധികൃതർ സ്വീകരിച്ചിട്ടുള്ളത്.

രഹനക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബി.എസ്.എൻ.എൽ തീരുമാനം. ശബരിമല ദർശന വിഷയത്തിലുള്ള കേസും അന്വേഷണ പരിധിയിൽ വരും. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിലെ സൈബര്‍ സെല്ലിന് ബി.എസ്.എൻ.എൽ കത്ത് നല്‍കിയിട്ടുമുണ്ട്.

എന്നാൽ താൻ അഞ്ച് വർഷം മുൻപ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നെന്നും ശബരിമല കയറിയ ശേഷം പെട്ടെന്ന് ഉത്തരവ് വന്നത്​ അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും രഹന ഫേസ്​ബുക്കിൽ കുറിച്ചു. നേര​ത്തെ ആറു കിലോ മീറ്റർ യാത്ര ചെയ്യണമായിരുന്നുവെന്നും ട്രാൻസ്​ഫർ കിട്ടിയതോടെ വീട്ടിൽ നിന്നും രണ്ടു മിനിറ്റ്​ കൊണ്ട്​ നടന്നെ​ത്താമെന്നും അവർ പ്രതികരിച്ചു.

സ്വാമി ശരണം

5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.

സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ

Tags:    
News Summary - Rehna Fatima Sabarimala Women Entry BSNL -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.