വിവാഹം ചെയ്തതിന് പ്രവാസിയെ ജയിലിലടക്കണോ ?

വിദേശ രാജ്യങ്ങളിൽ നിന്ന് കല്യാണം കഴിക്കുന്ന ഇന്ത്യക്കാർ അക്കാര്യം മറച്ചു​െവച്ച് ഇന്ത്യയിൽ വന്ന് കല്യാണം ക ഴിച്ച്, സ്ത്രീകളെ വഴിയാധാരമാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്​. ഒറ്റപ്പെട്ടതെങ്കിലും ഇത്തരത്തിലുള്ള പരാതികൾ സർക്കാറുകൾക്ക് കിട്ടുന്നുമുണ്ട്​. ഇതിന്​ പരിഹാരം എന്ന പേരിലാണ്​ സ്ത്രീകൾക്കു നേരെയുണ്ടാവുന്ന ഇത്തരം ക്രൂരത കൾ ഇല്ലായ്മചെയ്യാൻ കേന്ദ്രം ഒരു നിയമം കൊണ്ടുവരുന്നത്​.

അതിനായി ഒരു ബിൽ തയാറാക്കുന്നു. എന്നാൽ, ആ ബില്ലിലെ വ്യവസ്ഥകളാകട്ടെ നിയമം കൊണ്ടുവരാനുള്ള സാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യാതിരിക്കുകയും ഉപജീവനത്തിന് വിദേശത്ത് എത്തുന്ന സാധാരണക്കാർക്ക് തീർത്തും പ്രതികൂലമാവുകയും ചെയ്യുന്നതാണ്​. നിലവിൽ ലോക്സഭയുടെ പരിഗണനയിലുള്ള ‘ദ രജി സ്ട്രേഷൻ ഓഫ് മാര്യേജ് ഓഫ് നോൺ ​െറസിഡൻറ് ഇന്ത്യൻ ബിൽ 2019’ ഇങ്ങനെയാണെന്നു ചുരുക്കിപ്പറയാം.

വിമൻ എംപവർമ​​​​​ െൻറ് കമ്മിറ്റി (2007), ഇന്ത്യൻ ലോ കമീഷൻ (2009) എന്നിവയാണ് പ്രവാസികളുടെ വിവാഹം നിർബന്ധമായും രജിസ്​റ്റർ ചെയ്യണമെന്ന ന ിർദേശം ആദ്യമായി കേന്ദ്രത്തിന് മുന്നിൽവെക്കുന്നത്. വിദേശരാജ്യങ്ങളിലെ വിവാഹമോചന നടപടികളിലെ പ്രശ്നങ്ങൾ, കുട് ടികളുടെ സംരക്ഷണം, ദമ്പതികളിലെ ആരുടെയെങ്കിലും മുൻവിവാഹം തുടങ്ങിയ സാഹചര്യങ്ങളിൽ വിവാഹ രജിസ്ട്രേഷൻ ഇല്ലാത്തത് ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. 2019 ഫെബ്രുവരി 11നാണ് അന്നത്തെ വിദേശകാര്യമ ന്ത്രി സുഷമ സ്വരാജ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഒരു ബിൽ ആദ്യം രാജ്യസഭയിൽ അവതരിപ്പിച്ചാൽ പിന്നീട് സർക്കാർ മാറിവന്നാൽപോലും അത് ലോക്സഭയിൽ അവതരിപ്പിക്കേണ്ടിവരും.

ഇത്തരം ബില്ലിന് കാലാവധി പ്രശ്നമല്ല. ഒരു എൻ.ആർ.ഐ മറ്റൊരു ഇന്ത്യൻ പൗരനെയോ മറ്റൊരു എൻ.ആർ.ഐയെയോ വിവാഹം കഴിക്കുന്നുവെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹം രജിസ്​റ്റർ െചയ്തിരിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. രാജ്യസഭ കടന്ന ബിൽ 2019 ഒക്ടോബർ നാലിന് ലോക്സഭ സ്​റ്റാൻഡിങ് കമ്മിറ്റിക്കു വിട്ടു. വൈകാതെ പാർലമൻറിൽ ബിൽ പാസാകും. ഉദ്ദേശ്യശുദ്ധിക്ക് വിരുദ്ധമായ വ്യവസ്ഥകൾ നീക്കിയില്ലെങ്കിൽ പ്രവാസികൾക്ക് ഏറെ ഗുരുതരമായ സ്ഥിതിയാണുണ്ടാവുക. എല്ലാ സംസ്ഥാനങ്ങളിലും നിലവിൽതന്നെ വിവാഹം രജിസ്​റ്റർ ചെയ്യണമെന്ന് നിയമമുണ്ട്. എന്നാൽ, പ്രവാസികളുെട വിവാഹ രജിസ്ട്രേഷനായി ഒരു കേന്ദ്രനിയമം വരുന്നത് ആദ്യമായാണ്.

കുരുക്കാകുന്ന വ്യവസ്ഥകൾ
ഇത്തരമൊരു ബില്ലിനായി പറഞ്ഞ കാരണങ്ങളും സംഭവങ്ങളും മിക്കതും ഉണ്ടായിട്ടുള്ളത് യൂറോപ്യൻ രാജ്യങ്ങളിലേക്കു കുടിയേറിയ പ്രവാസികളിൽ നിന്നാണെന്ന് സർക്കാറിൻെറതന്നെ കണക്കുകൾ പറയുന്നു. ഇത്തരം ദുരിതങ്ങളിൽപെട്ട സ്ത്രീകൾക്കായി വിവിധ സംഭവങ്ങളിലായി സർക്കാർ ലക്ഷക്കണക്കിന് രൂപ സഹായം നൽകിയിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗം ഇന്ത്യൻ പ്രവാസികളുമുള്ള ഗൾഫ് രാജ്യങ്ങളുമായി ഈ സംഭവങ്ങൾക്ക് അധികം ബന്ധവുമില്ല.

ഗൾഫ് രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും തൊഴിലാളികളും സാധാരണ പ്രവാസികളുമാണ്. ഇവരാകട്ടെ വിദേശങ്ങളിൽ നിന്ന് കല്യാണം കഴിക്കാൻ പറ്റിയ സാഹചര്യങ്ങളുള്ളവരുമല്ല. എന്നാൽ, ഇവരെയാണ് ബില്ലിലെ വ്യവസ്ഥകൾ ഏറെ ഗുരുതരമായി ബാധിക്കുക. 30 ദിവസത്തിനകം നിർബന്ധമായും തങ്ങളുടെ വിവാഹം രജിസ്​റ്റർ ചെയ്തില്ലെങ്കിൽ പ്രവാസിയുടെ പാസ്പോർട്ട് തടഞ്ഞുവെക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്യപ്പെടും. 1967ലെ പാസ്പോർട്ട് ആക്ട് ഇതിനായി ബിൽ ഭേദഗതി ചെയ്യുന്നുണ്ട്. മിക്ക പ്രവാസികൾക്കും തങ്ങളുടെ കല്യാണത്തിനായി ചുരുങ്ങിയ ദിവസങ്ങളേ അവധിക്ക് നാട്ടിൽ വരാൻ കഴിയുന്നുള്ളൂ. പ്രത്യേകിച്ചും ചെറിയ ജോലിയുള്ളവർക്ക്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ ചെയ്യൽ അപ്രായോഗികമാണ്.

നാട്ടിൽവെച്ചാണ് വിവാഹമെങ്കിൽ നാട്ടിലും വിദേശത്താണെങ്കിൽ ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ കോൺസുലേറ്റ് പോലുള്ള ഓഫിസിലോ ആണ് രജിസ്​റ്റർ ചെയ്യേണ്ടത്. കല്യാണത്തിനുശേഷമുള്ള പരാതികളുമായി ബന്ധപ്പെട്ട് അയച്ച സമൻസ് പ്രവാസി നേരിട്ട് കൈപ്പറ്റിയിട്ടില്ലെങ്കിൽ, വിദേശകാര്യ വകുപ്പ് നിശ്ചയിക്കുന്ന വെബ്സൈറ്റിൽ സമൻസ് അപ്​ലോഡ് ചെയ്താൽ മതി. തുടർന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ വെബ്സൈറ്റിലൂടെ തന്നെ അറസ്​റ്റ്​ വാറൻറും പ്രസിദ്ധപ്പെടുത്തും.

ഇതോടെ, വിമാനത്താവളത്തിൽ ഇറങ്ങിയയുടൻതന്നെ പ്രവാസിയെ അറസ്​റ്റ്​ ചെയ്യാം. ഇതിനായി 1973ലെ ക്രിമിനൽ പ്രൊസീജിയർ കോഡിൽ പുതിയ വ്യവസ്ഥ ചേർത്തു. മോഷണം, ധനം അപഹരിക്കൽ, ഗാർഹികപീഡനം, ഗതാഗത നിയമലംഘനം എന്നീ കുറ്റങ്ങൾക്കും ബാധകമാണിത്. എന്നിട്ടും, വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഒരു ബില്ലിൽ ക്രിമിനൽ പ്രൊസീജിയർ കോഡിലെ ഈ വ്യവസ്ഥ എന്തിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? കോടതിക്ക് കുറ്റാരോപിതൻെറ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വഴിയും ബിൽ ഒരുക്കുന്നുണ്ട്. വിവാഹം രജിസ്​റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് കണ്ടുകെട്ടും. ഇതോടെ, പ്രവാസിയെ വിദേശത്തുനിന്ന് നാടുകടത്തി ഇന്ത്യയിൽ എത്തിക്കാം. സ്വാഭാവികമായും ജോലി നഷ്​ടമാവും.

മുസ്​ലിംകളിൽ പലരും വിദേശത്തുനിന്ന് ചുരുങ്ങിയ ദിവസത്തിന് നാട്ടിലെത്തി നിക്കാഹ് നടത്തി പിന്നീടാണ് വിവാഹം ചടങ്ങായി നടത്തുന്നത്. എന്നാൽ, നിക്കാഹ് നടത്തിയാൽതന്നെ 30 ദിവസത്തിനുള്ളിൽ രജിസ്​റ്റർ ചെയ്യേണ്ടിവരും. ഈ ഒറ്റക്കാരണത്താൽതന്നെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് പ്രവാസിയെ പല രൂപത്തിൽ ബുദ്ധിമുട്ടിക്കാനും ഭീഷണിപ്പെടുത്താനും എളുപ്പവുമാണ്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നൂലാമാലകൾ കാരണം തദ്ദേശസ്ഥാപനത്തിൽ വിവാഹരജിസ്ട്രേഷൻ നടന്നില്ലെങ്കിലും കുടുങ്ങുക പ്രവാസിതന്നെ. സാധാരണഗതിയിൽ ഇന്ത്യക്കുപുറത്ത് 182 ദിവസം താമസിച്ചാലാണ് ഒരു വ്യക്തി ഔദ്യോഗികമായി പ്രവാസിയാകുന്നത്. എന്നാൽ, ബില്ലിൽ പ്രവാസി എന്നതിന് ഇത്തരമൊരു നിർവചനമില്ല, ഇന്ത്യക്കുപുറത്ത് താമസിക്കുന്ന ആൾ (എൻ.ആർ.ഐ) എന്നു മാത്രമാണ് പ്രവാസിയെ നിർവചിക്കുന്നത്. ഇതിനാൽ, വിസിറ്റ് വിസയിലുള്ള ആൾപോലും ബിൽ പ്രകാരം നിയമനടപടികൾക്കു വിധേയരാകാം.

ബില്ലും കേരളവും
കേരളത്തിൽ നിലവിൽതന്നെ വിവാഹം തദ്ദേശസ്വയംഭരണ സ്ഥാപനം വഴി രജിസ്​റ്റർ ചെയ്യണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും വിവാഹ രജിസ്ട്രേഷന് സമയപരിധിയുണ്ട്. ഇത് കഴിഞ്ഞാൽ പിഴയോടുകൂടി വിവാഹം പിന്നീട് രജിസ്​റ്റർ ചെയ്യാം. കേരളത്തിൽ ഹിന്ദു നിയമപ്രകാരമുള്ള വിവാഹങ്ങൾ 30 ദിവസത്തിനകവും മറ്റു വിഭാഗങ്ങൾക്ക് ഈ സമയപരിധി 45 ദിവസവുമാണ്. നിശ്ചിത സമയപരിധി കഴിഞ്ഞാൽ ഹിന്ദു നിയമപ്രകാരമല്ലാത്ത വിഭാഗങ്ങൾക്ക് 100 രൂപ പിഴയടച്ച് ഒരു വർഷത്തിനകവും ഒരു വർഷത്തിന് മേലെയായാൽ 250 രൂപ പിഴ അടച്ചും വിവാഹം രജിസ്​റ്റർ ചെയ്യാം. ഹൈന്ദവവിശ്വാസികൾക്ക് ഇതിനായി പിഴ ഒടുക്കേണ്ടതുമില്ല. എന്നാൽ, പുതിയ ബിൽ പ്രകാരം പ്രവാസികൾക്ക് കാലാവധിക്കുശേഷം പിഴയടച്ച് വിവാഹം രജിസ്​റ്റർ ചെയ്യാൻ ഒരുകാരണവശാലും സാധിക്കില്ല.

2015 ജനുവരി മുതൽ 2019 ഒക്ടോബർ വരെ പ്രവാസികളാൽ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ ആറായിരം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 2019ൽ മാത്രം 991 പരാതികളുണ്ടെന്നും ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തിടെ മറുപടി നൽകിയിരുന്നു. എന്നാൽ, സംസ്ഥാനാടിസ്ഥാനത്തിൽ ഭാര്യമാരെ ഉപേക്ഷിച്ച പ്രവാസികളുടെ വിവരങ്ങൾ കേന്ദ്ര സർക്കാറിൽ ഇല്ലെന്നാണ് ഇതുസംബന്ധിച്ച് രാജ്യസഭയിൽ കേന്ദ്രസർക്കാർ മുമ്പ് നൽകിയ മറുപടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിൽനിന്നാകട്ടെ ഇത്തരത്തിൽ അഞ്ചു കേസുകൾ മാത്രമേ ഉള്ളൂവെന്ന് 2016ൽ പാർലമ​​​​​െൻറിൽ സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ബില്ലുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും പറയുന്നത്, വിദേശങ്ങളിൽ നടന്ന വിവാഹങ്ങൾ മറച്ചുവെച്ച് ഇന്ത്യയിൽ വന്ന് കല്യാണം കഴിച്ച്, സ്ത്രീകളെ വഴിയാധാരമാക്കുന്നതിനെപ്പറ്റിയാണ്. മഹാഭൂരിപക്ഷം പ്രവാസികളും ഗൾഫ്​ രാജ്യങ്ങളിലാണ്. അവരാകട്ടെ സാധാരണ തൊഴിലാളികളുമാണ്. അവരിൽ ആരാണ് വിദേശത്തുനിന്ന് കല്യാണം കഴിക്കാൻ മാത്രം ‘വളർന്നത്’?

നിയമമാകുന്നതിനുമുേമ്പ
ബിൽ നിയമാകുന്നതുവരെ നോക്കിയിരിന്നതിലും അതിനുശേഷം ശബ്​ദമുയർത്തുന്നതിലും കാര്യമില്ല. വിവാഹതട്ടിപ്പിനിരയാവുന്ന സ്ത്രീകൾക്ക് നീതി ലഭിക്കുന്ന നിയമം നല്ലതാണ്. എന്നാൽ, എലിയെ പേടിച്ച് ഇല്ലംതന്നെ ചുടുന്ന രൂപത്തിലാവരുത് വ്യവസ്ഥകൾ. ജനപ്രതിനിധികളും പ്രവാസി സംഘടനകളുമൊക്കെ ബിൽ ലോക്സഭയിൽ പാസാകുന്നതിനുമുേമ്പ പ്രതിഷേധമുയർത്തുകയേ നിർവാഹമുള്ളൂ. ബിൽ ഈ രൂപത്തിൽ നിയമമാക്കരുതെന്ന് ഈ വിഷയം സൂക്ഷ്മമായി വിലയിരുത്തുന്ന പ്രവാസി സാമൂഹികപ്രവർത്തകനായ അബ്​ദുൽ റഊഫ് കൊണ്ടോട്ടി പറയുന്നു. വിവാഹം രജിസ്​റ്റർ ചെയ്യാനുള്ള ചുരുങ്ങിയ കാലാവധിയടക്കമുള്ള വ്യവസ്ഥകളിൽ മാറ്റംവരണം.

രജിസ്ട്രേഷൻ സുഗമമായി നടത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കണം. പാസ്പോർട്ട് റദ്ദാക്കൽ, നാടുകടത്തൽ തുടങ്ങിയ പ്രധാനനടപടികൾ തട്ടിപ്പ് നടത്താനുള്ള സാധ്യത നോക്കി മാത്രം വേണം. ബിൽ നിയമമായാൽ തദ്ദേശസ്ഥാപനങ്ങളിലെ വിവാഹരജിസ്​ട്രേഷനിൽ പ്രവാസികൾക്കായി പുതിയ നിയന്ത്രണങ്ങൾ വരും. 30 ദിവസം കഴിഞ്ഞാൽ അവരുടെ വിവാഹം രജിസ്​റ്റർ ചെയ്യാൻ കഴിയില്ല. നല്ല ഉദ്ദേശ്യത്തിൽ കല്യാണം കഴിക്കുന്നവർപോലും ജയിൽശിക്ഷക്കും നാടുകടത്തലിനും ഇരയാക്കപ്പെടും.

Tags:    
News Summary - The Registration of Marriage of Non-Resident Indian Bill, 2019 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.