പുതുവർഷത്തിൽ റെക്കോഡ് മദ്യവിൽപന; കൂടുതൽ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: പുതുവർഷ ആഘോഷത്തിന് മദ്യവിൽപനയിൽ റെക്കോഡ്. പു​തു​വ​ര്‍​ഷത്തിൽ മ​ല​യാ​ളി വാ​ങ്ങി​യ​ത് 82.26 കോ​ടി രൂ​പ​യുടെ മ​ദ്യമാണ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 12 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ​ന​യാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍ ഹൗ​സ് ഔ​ട്ട്‌​ല​റ്റി​ലാ​ണ് കൂ​ടു​ത​ല്‍ വി​ല്‍​പ്പ​ന ന​ട​ന്ന​ത്. ഒ​രു കോ​ടി ആ​റ് ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്.

ക്രിസ്തുമസ് തലേന്ന് മാത്രം കേരളത്തിൽ 65 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഔട്ട്ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഈ മദ്യ ഷോപ്പിൽ വിറ്റത്.

Tags:    
News Summary - Record liquor sales in the New Year; More in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.