വാദപ്രതിവാദത്തിന് തയാറുണ്ടോ? രാംദേവിനെ വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഐം.എ.എ

ഡെഹ്റാഡൂൺ: ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അലോപ്പതി ചികിത്സയേയും ഡോക്ടർമാരേയും അധിക്ഷേപിച്ച രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നേരത്തേ ഐ.എം.എ നോട്ടീസ് അയച്ചിരുന്നു.

ഏത് ആയുർവേദ ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകൾ നൽകുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കോവിഡ് വാക്സിനെക്കുറിച്ചും ആധുനിക വൈദ്യ ശാസ്ത്രത്തെക്കുറിച്ചും ബാബാ രാംദേവ് നടത്തിയ മോശം പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ തങ്ങൾ രാംദേവിനെതിരെ നൽകിയ പരാതികളും മാനനഷ്ടക്കേസും പിൻവലിക്കാൻ തയാറാണെന്ന് ഐ.എം.എ ദേശീയ അധ്യക്ഷൻ ഡോ. ജെ.എ ജയലാൽ പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഐ.എ.എ വാദപ്രതിവാദത്തിന് ക്ഷണിച്ചത്.

രാജ്യം മഹാമാരിയെ വരുതിയിൽ വരുത്തുവാൻ ശ്രമിക്കുന്നതിനിടെ ആധുനിക വൈദ്യശാസ്ത്രത്തെ അപഹസിക്കുന്നത് ഗവൺമെന്‍റിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഡോ. ജെ.എ ജയലാൽ പറഞ്ഞു. രാംദേവിനെതിരെ ഐ.എം.എക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല.

വാക്സിനെതിരെയുള്ള അദ്ദേഹത്തിന്‍റെ അവകാശവാദങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതിരിച്ചുവിടാനും സാധ്യതയുള്ളതും ആണെന്ന് ഡോ.ജയലാൽ പറഞ്ഞു. 

Tags:    
News Summary - Ready for the debate? Uttarakhand IMA challenges Ramdev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.