റേഷൻ സമരം: നാല് ആവശ്യങ്ങളിൽ മൂന്ന് എണ്ണം പരിഹരിച്ചു- കെ.എൻ. ബാലഗോപാൽ

കൊല്ലം: റേഷൻ സമരത്തില്‍ നിന്നും വ്യാപാരികൾ നിന്നും പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. വ്യാപാരികൾ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ മൂന്ന് എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് സർക്കാരും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മദ്യ വില വര്‍ധന സംബന്ധിച്ചും പരാമര്‍ശങ്ങളുണ്ടായി. കഴിഞ്ഞ അഞ്ച് വർഷമായി വില കൂട്ടാത്ത ഒന്ന് മദ്യമാണ്. വില വർധന നയപരമായ തീരുമാനമല്ല. സർക്കാരിൻറെ ഒരു നിയന്ത്രണം ഉണ്ടാകുമെന്നും ന്യായമായ വിലക്ക് നല്ല മദ്യം എത്തിക്കുക എന്ന ഉത്തരവാദിത്തം ഗവൺമെൻറിന് ഉണ്ടെന്നും അത് ബിവറേജസ് കോർപ്പറേഷൻ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Ration strike: Three out of four demands resolved- K.N. Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.