റേഷൻ വ്യാപാരികൾ തിങ്കളാഴ്​ച കടകളടച്ച്​ പ്രതിഷേധിക്കും

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച വേതനവ്യവസ്​ഥകൾ മൂന്നുമാസം പിന്നിട്ടിട്ടും നടപ്പാക്കാത്തതിലും വാതിൽപടി വിതരണം ആരംഭിച്ച്​ മാസങ്ങൾ കഴിഞ്ഞിട്ടും റേഷൻ വ്യാപാരികൾക്ക്​  ഭക്ഷ്യധാന്യങ്ങൾ കൃത്യമായി തൂക്കി നൽകാത്തതിലും പ്രതിഷേധിച്ച്​  കേരള സ്​റ്റേറ്റ്​ റേഷൻ ഡീലേഴ്സ്​ അസോസിയേഷ​​െൻറ നേതൃത്വത്തിൽ തിങ്കളാഴ്​ച കടകളടച്ച്​ പ്രതിഷേധിക്കും.

ഒപ്പം കേരള റീ​െട്ടയിൽ റേഷൻ ഡീലേഴ്​സ്​ അസോസിയേഷ​​െൻറ നേതൃത്വത്തിൽ അനിശ്ചിതകാല  സമരത്തിലേക്കും കടക്കും. തിങ്കളാഴ്​ച സെക്ര​േട്ടറിയറ്റിലേക്ക് നടത്തുന്ന മാർച്ച് കേരള സ്​റ്റേറ്റ്​ റേഷൻ  ഡീലേഴ്സ്​ അസോസിയേഷൻ സംസ്​ഥാന പ്രസിഡൻറ്​ ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എസ്​. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - Ration Dealers Closed Shops On Sunday -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.