Posted On
date_range Updated On
date_range എലിപ്പനി രണ്ട് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് എലിപ്പനി മരണം കൂടി. കൊല്ലം, പിറവന്തൂർ സ്വദേശി ദേവസ്യ (57), കോട്ടയം, നീണ്ടൂർ സ്വദേശി ജോണി (52) എന്നിവരാണ് വ്യാഴാഴ്ച മരിച്ചത്. 30 പേർക്ക് എലിപ്പനി ഇന്നലെ സ്ഥിരീകരിച്ചു. ആറുപേർക്ക് ഡെങ്കിപ്പനിയും നാലുപേർക്ക് മലേറിയയും കണ്ടെത്തി.
തിരുവനന്തപുരത്ത് രണ്ടുപേർക്കും കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും ആലപ്പുഴയിൽ 10 പേർക്കും എറണാകുളത്ത് എട്ടുപേർക്കും തൃശൂരിൽ നാലുപേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.