യുവതിയുടെ ആത്മഹത്യ: നുണപ്രചാരണം അപലപനീയം -എസ്​.ഡി.പി.ഐ

തിരുവനന്തപുരം: ധര്‍മടം കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് നുണപ്രചാരണങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍.

സംഭവത്തില്‍ സദാചാര പൊലീസിങ്ങോ കുറ്റകൃത്യമോ ഇല്ലെന്നും പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും യുവതിയുടെ മാതാവ് വ്യക്തമാക്കിയിട്ടും യുവതിയുടെ ആണ്‍സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമം വിലപ്പോവില്ല.

യുവതിയെ കബളിപ്പിച്ച് സ്വര്‍ണവും പണവും ചൂഷണം ചെയ്യുകയായിരുന്നു ആൺ സുഹൃത്ത്​. പ്രതിയെ രക്ഷിക്കാനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ഹീന ശ്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - Raseena's suicide: False propaganda is condemnable - SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.