രസീല വധം: സംസ്ഥാന പൊലീസ് മേധാവി മഹാരാഷ്ട്ര ഡി.ജി.പിക്ക് കത്തയച്ചു

തിരുവനന്തപുരം: ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന രസീല രാജു വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്നഭ്യര്‍ഥിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മഹാരാഷ്ട്ര ഡി.ജി.പിക്ക് കത്തയച്ചു. കൊലയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉന്നയിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും രസീലയുടെ പിതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് മഹാരാഷ്ട്ര പൊലീസിന്‍െറ ക്രൈംബ്രാഞ്ച് വിഭാഗത്തെയോ മറ്റേതെങ്കിലും ഉചിതമായ ഏജന്‍സിയെയോകൊണ്ട്  കൂടുതല്‍ ആഴത്തിലെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.

Tags:    
News Summary - raseela murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.