ബാലികയെ പീഡിപ്പിച്ചയാൾക്ക് 142 വർഷം തടവുശിക്ഷ; ഉത്തരവ് പത്തനംതിട്ട പോക്സോ കോടതിയുടേത്
തിരുവല്ല: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദൻ (40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വർഷത്തെ തടവിന് വിധിച്ചത്.
2021 ഫെബ്രുവരി മാസത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീർഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്ക് മൂന്ന് വർഷം തടവ്
ചാമരാജനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചയാൾക്ക് മൂന്ന് വർഷം തടവ്. എം. രവികുമാർ എന്നയാളാണ് കുറ്റക്കാരൻ.
സംഭവത്തിൽ രവി കുമാറിനെ സഹായിച്ച സുഹൃത്തുക്കളായ കെ.എൻ. ശാസ്ത്രി, രാജേശ്വർ ശാസ്ത്രി എന്നിവർക്ക് ഒരു വർഷം തടവും കോടതി വിധിച്ചു. പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
മൈസൂരുവിൽ നാലു വർഷം പഴക്കമുള്ള കേസിൽ പോക്സോ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. കണ്ടക്ടറായ രവികുമാർ, താൻ ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയതെന്ന് ഗുണ്ടൽപേട്ട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.