പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച്​ വഞ്ചിച്ചു; യുവാവിന് ജീവപര്യന്തം

മാനന്തവാടി: വിവാഹനിശ്ചയം കഴിഞ്ഞ് പ്രതിശ്രുത വധുവായ ദലിത് യുവതിയെ പീഡിപ്പിച്ച് വഞ്ചിച്ച കേസില്‍ യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അഞ്ചുകുന്ന് വിജയമന്ദിരത്തില്‍ എം. അനൂപിനെയാണ് (34) ശിക്ഷിച്ചത്. 2018 ജനുവരി 28നാണ് കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിലെ താമസക്കാരിയായ യുവതിയുമായി അനൂപി​​െൻറ വിവാഹം നിശ്ചയിച്ചത്.

വിവാഹ നിശ്ചയത്തിനുശേഷം വിദേശത്തേക്ക് പോവുകയായിരുന്ന യുവതിയെ യാത്രയാക്കാന്‍ അനൂപ് കൂടെ പോയിരുന്നു. യാത്രാമധ്യേ അനൂപ് ഗുരുവായൂരിലും അങ്കമാലിയും ലോഡ്ജിൽ യുവതിയെ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ വയനാട്​ സ്​പെഷല്‍ മൊബൈല്‍ സ്‌ക്വാഡാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബലാത്സംഗം, വഞ്ചന, എസ്.സി.എസ്.ടി അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിരുന്നത്. മാനന്തവാടി സ്‌പെഷല്‍ കോടതി ജഡ്ജ് പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി. കെ.പി. കുബേരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം.എ. ഷാജി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ, എം.എസ്. സാഗര്‍രാജ്, ടി. പ്രവീണ്‍, ടി.കെ. വിജയലക്ഷ്മി, രജിത സുമം എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടയ്ക്കല്‍ ഹാജരായി.


Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.