കഴക്കൂട്ടം: ഒമ്പതാം ക്ലാസുകാരിയായ ദലിത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ (24), അഭിലാഷ് (25), ടോമി (23) നിരഞ്ജൻ (20) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ് റ്റ് ചെയ്തത്. പ്രതികൾ കുറ്റംസമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ പറഞ്ഞു. പ്രതികളെ സംഭവസ്ഥലെത്തത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 30നാണ് സംഭവം. സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ എത്താത്തതിനെതുടർന്ന് വാർഡനാണ് െപൺകുട്ടിയെ കാണാനില്ലെന്ന വിവരം കഠിനംകുളം പൊലീസിൽ അറിയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിനെത്തുടർന്ന് ഉച്ചയോടെ സ്കൂളിെൻറ പ്രധാന കവാടം വഴി പെൺകുട്ടി പുറത്തുപോയെന്ന് വ്യക്തമായി. അടുത്തദിവസം തുമ്പ സ്റ്റേഷൻ പരിധിയിൽ അലഞ്ഞുതിരിയുകയായിരുന്ന കുട്ടിയെ പൊലീസ് കണ്ടെത്തി.
പീഡനവിവരം പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. സ്കൂളിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുെന്നന്നും പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുെന്നന്നാണ് മൊഴി. അടുത്ത ദിവസം പുലർച്ചെ ബൈക്കിൽ കയറ്റി കഴക്കൂട്ടത്ത് ഇറക്കിവിട്ടു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.