കോട്ടയം: കിടങ്ങൂരില്‍ മനോദൗർബല്യമുള്ള 13കാരിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ് രതി ബെന്നിെയയും പൊലീസ് അറസ്റ്റ്ചെയ്തു. നാലുപേർ നേരത്തേ അറസ്റ്റിലായിരുന്നു. തിങ്കളാഴ്ച രാത്രി എം.സി റോഡിൽ മോനിപ്പള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കൂടല്ലൂർ തറപ്പേൽ ബെന്നിയെ (42) പിടികൂടിയത്. മറ്റു പ്രതികളായ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവർ റിമാൻഡിലാണ്.
ഒന്നരവർഷമായി കുട്ടിയെ അഞ്ചംഗ സംഘം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം മനസ്സിലാക്കിയ ബന്ധുക്കൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെട്ടത്. പിതാവിെൻറ മരണശേഷം കുട്ടി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. അമ്മ പകൽ കൂലിപ്പണിക്ക് പോകും. ഈ സമയത്തും സ്കൂൾ അവധി ദിനങ്ങളിലുമായിരുന്നു പീഡനം. പോക്സോക്ക് പുറമെ ക്രൂരമായ ബലാത്സംഗത്തിനും കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.