ഒമ്പത്​ വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനർ പിടിയിൽ

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഒമ്പത്​ വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ പ്രതി അറസ്​റ്റില്‍. ടെക്നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറായ വിജയ്‍ (39) ആണ് തുമ്പ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം തുമ്പ കരിമണലിലുള്ള ഫ്ലാറ്റിലാണ് ഏപ്രിൽ 27ന് ലൈംഗികമായി പീഡിപ്പിച്ചത്.

ഫ്ലാറ്റില്‍ നടത്തിയ അവധിക്കാല ചിത്രരചന ക്ലാസിനെത്തിയതായിരുന്നു കുട്ടി. വാഹനാപകടത്തില്‍ പരിക്കേറ്റിരുന്ന വിജയ് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ട് പോകുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

തുടർന്ന് അമ്മ ശിശുക്ഷേമ സമിതിയിയെ സമീപിച്ചു. സമിതി നടത്തിയ കൗണ്‍സിലങ്ങിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് തുമ്പ പൊലീസിന് കൈമാറി. പോക്സോ നിയമ പ്രകാരമാണ് പ്രതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തത്. പ്രതിയുടെ ദൃശ്യങ്ങളെടുക്കുന്നതില്‍നിന്ന് പൊലീസ് മാധ്യമങ്ങളെ വിലക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

പത്താം ക്ലാസ​ുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്​റ്റിൽ
വർക്കല: ചെറുന്നിയൂർ സ്വദേശിയായ പത്താം ക്ലാസ്​ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവ് അറസ്​റ്റിൽ. കല്ലമ്പലം മണമ്പൂർ ഞായലിൽ ചരുവിള പുത്തൻവീട്ടിൽ അഖിൽലാൽ (19) ആണ് അറസ്​റ്റിലായത്. സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുംവഴി വിദ്യാർഥിനിയെ സൗഹൃദം നടിച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടി ഗർഭിണിയായ വിവരം മനസ്സിലാക്കിയ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അറസ്​റ്റ്​. പ്രതിയുടെ സഹോദരൻ അജിത് ലാലും മൂന്ന് മാസം മുമ്പ്​ കല്ലമ്പലം പൊലീസ് രജിസ്​റ്റർ ചെയ്ത പോക്സോ കേസിൽ അറസ്​റ്റിലായി ജയിൽവാസം അനുഭവിക്കുകയാണ്.വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, എ.എസ്.ഐ ഷാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.