കടയിൽ വിളിച്ചുവരുത്തി ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു

മൂവാറ്റുപുഴ: ഒന്നാം ക്ലാസ്​ വിദ്യാർഥിയായ തമിഴ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം തുടങ്ങി. പലചരക്കുകടയിൽ വിളിച്ചുവരുത്തി 65 വയസ്സുള്ള കടയുടമ പീഡിപ്പിച്ചെന്നാണ്​ പരാതി. സംഭവത്തെക്കുറിച്ച് മൂവാറ്റുപുഴ പൊലീസും അന്വേഷണം നടത്തുമെന്ന് സി.​െഎ ജയകുമാർ പറഞ്ഞു. മൂന്നുദിവസം മുമ്പ് നടന്ന സംഭത്തിൽ കടയുടമയെയും മറ്റും ഭയന്ന് പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇതിനിടെയാണ് തിങ്കളാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. കടയുടമക്കെതിരെ മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു. 

Tags:    
News Summary - Rape at Moovaattupuzha-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.