പാറശ്ശാല: പതിനാറുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ നിരവധിപേർക്ക് കാഴ്ചെവച്ച സംഭവത്തിൽ മാതാവടക്കം അഞ്ചുപേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. ഊരമ്പ് ഇടവിളാകം വീട്ടിൽ റോബർട്ട് (27), ഊരമ്പ് കുറുമ്പന വീട്ടിൽ രജീഷ് (25), നല്ലൂർവട്ടം പുതുവൽ പുത്തൻവീട്ടിൽ അലക്സ് (22), നല്ലൂർവട്ടം പെരുമരത്തിൻവിള വീട്ടിൽ ജിജിൻ (23), പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് പിടിയിലായത്.
മര്യാപുരത്തിനു സമീപം താമസിക്കുന്ന പെൺകുട്ടിയെ ആറു മാസമായി മാതാവ് നിരവധിപേർക്ക് കാഴ്ചവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാതാവിെൻറ ഒത്താശയോടെ പെൺകുട്ടിയെ പകലും രാത്രിയും വീട്ടിലും പുറത്തുംവെച്ച് പീഡിപ്പിച്ചുവരുകയായിരുന്നു. നാലു മാസം മുമ്പ് പിതാവ് പീഡിപ്പിച്ചതിന് പാറശ്ശാല സ്റ്റേഷനിൽ കേസുണ്ട്. പിതാവ് ഇപ്പോൾ ജയിലിലാണ്. സഹോദരൻ അനാഥാലയത്തിലാണുള്ളത്.
അറസ്റ്റിലായ രജീഷും പിടികൂടാനുള്ള രണ്ടുപേരും ചേർന്നാണ് പെൺകുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.