സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
മഞ്ചേരി: 13കാരിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ സഹോദരന് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി 123 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. 24കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവനുഭവിക്കണം.
2019 നവംബര്‍ മാസത്തിലായിരുന്നു സംഭവം. അന്ന് 19 വയസ്സ് പ്രായമുള്ള മൂത്ത സഹോദരനായ പ്രതി ബാലികയെ പീഡനത്തിനിരയാക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ദത്ത് നല്കി. ഒന്ന്, രണ്ട്, മൂന്ന് സാക്ഷികളായ പെൺകുട്ടിയും മാതാവും അമ്മാവനും കോടതിയിൽ കൂറുമാറി. എന്നാല്‍, ഡി.എന്‍.എ ഫലം വന്നതോടെ കുഞ്ഞിന്റെ പിതാവ് പ്രതി തന്നെയെന്ന് തെളിഞ്ഞു.
പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
മഞ്ചേരി: സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. വിധിപകർപ്പില്‍ ഒപ്പിടുവിക്കാൻ ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കൈയിലുണ്ടായിരുന്ന േബ്ലഡുപയോഗിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ പൊലീസ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.