Posted On
date_range Updated On
date_range റാന്നിയിൽ ക്വാറൻറീനിൽ കഴിയുന്നയാളുടെ വീടിന് നേരെ ആക്രമണം
റാന്നി: ഹോം ക്വാറൻറീനിൽ കഴിയുന്നയാളുടെ വീടിന് നേരെ ആക്രമണം. റാന്നി അങ്ങാടി കുന്നുംപുറത്ത് കെ.എം. ജോസഫിൻെറ വീടിന് നേരെയാണ് ശനിയാഴ്ച രാത്രിയിൽ കല്ലേറുണ്ടായത്. കല്ലേറിൽ വീടിൻെറ ജനൽചില്ലുകൾ പൊട്ടി
മധ്യപ്രദേശിൽ നിന്ന് ശനിയാഴ്ച രാത്രി 10 മണിക്കാണ് ഇയാൾ വീട്ടിൽ എത്തി ക്വാറൻറീനിലായത്. ഇതിനു ശേഷമായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ഷെഫിൻ ജോർജ് എന്നയാളുടെ പേരിൽ റാന്നി പൊലീസ് കേസെടുത്തു. ജോസഫ് ഇൻഡോറിൽ പാസ്റ്ററാണ്. നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യമായിരിക്കാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.