രമ്യ ഹരിദാസിന്​ കാറായി; പിരിവിട്ടല്ല, വായ്​പയെടുത്ത്​

പാലക്കാട്​: ആലത്തൂർ എം.പി രമ്യ ഹരിദാസിന്​ പുതിയ കാറായി. ലോണെടുത്താണ്​ 21 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്​റ്റ സ്വന ്തമാക്കിയത്​. നേരത്തേ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ പണപ്പിരിവിലൂടെ രമ്യ ഹരിദാസിന്​ കാർ വാങ്ങി നൽകാൻ തീരുമാനി ച്ചത്​ വിവാദമായിരുന്നു.

മണ്ഡലാടിസ്ഥാനത്തിൽ രണ്ട്​ ലക്ഷം രൂപ വീതം പിരിച്ച്​ കാർ വാങ്ങാനായിരുന്നു തീരുമാനം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വിമർശനവുമായി രംഗത്തെത്തിയോടെയാണ് അന്ന്​ പിരിവിട്ട് കാർ വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചത്. പിന്നീട്​ പിരിച്ച തുക തിരിച്ചു നൽകി വിവാദം അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോൾ ബാങ്ക്​ വായ്​പയെടുത്താണ്​ കാർ സ്വന്തമാക്കിയത്​. മുൻ എം.പി വി.എസ്​. വിജയരാഘവൻ കാറി​​െൻറ താക്കോൽ കൈമാറി. വാഹനത്തിന്​ മാസം 43,000 രൂപ തിരിച്ചടവുണ്ട്​. യൂത്ത്​ കോൺഗ്രസ്​ നേതാവി​​െൻറ കാറായിരുന്നു ഇത്രകാലം രമ്യ ഉപയോഗിച്ചിരുന്നത്​.

കാർ ആലത്തൂർ മണ്ഡലത്തിന്​ വേണ്ടി വാങ്ങിയതാണ്​. ജനപ്രതിനിധിയായിരിക്കുന്നിടത്തോളം കാലം ഈ കാർ ഉപ​േയാഗിക്കും. ജനപ്രതിനിധി അല്ലാതായാലും കാർ മണ്ഡലത്തിൽ തന്നെ ഉണ്ടാവുമെന്നും രമ്യ ഹരിദാസ്​ പറഞ്ഞു.

Tags:    
News Summary - ramya haridas bought a car -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT