Posted On
date_range Updated On
date_range രമേശ് പിഷാരടി കോൺഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും
തിരുവനന്തപുരം: നടനും ഹാസ്യതാരവുമായ രമേശ് പിഷാരടി കോൺഗ്രസിൽ ചേർന്നേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ രമേശ് പിഷാരടി ഇന്ന് പങ്കെടുക്കും. കോൺഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് തീരുമാനം.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് രമേശ് പിഷാരടി രംഗത്തെത്തിയിരുന്നു. പിഷാരടിയുടെ കോൺഗ്രസ് പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് നടനും സുഹൃത്തുമായ ധർമജൻ ബോൾഗാട്ടി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.