തിരുവനന്തപുരം: വാചകക്കസർത്ത് നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒരുചുക്കും ചെയ്യാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ 28ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാചകക്കസർത്തിലൂടെയാണ് സർക്കാർ ജീവിക്കുന്നത്. നേട്ടം കിഫ്ബി പ്രഖ്യാപനം മാത്രം. അതാകട്ടെ നടപ്പാകാൻ പോകുന്നില്ല.
പി.എസ്.സിയിൽ രാഷ്ട്രീയ താൽപര്യത്തോടെ ജീവനക്കാരെ വിന്യസിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് ധൈര്യമായി ജോലിചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്ന് കെ. മുരളീധരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എം. മുഹമ്മദ് ജാസി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.