തിരുവനന്തപുരം: സെൻകുമാർ കേസിലെ കോടതി വിധി സംസ്ഥാന സർക്കാറിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്ത സമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ഇൗ വിഷയത്തിൽ 10 ദിവസമായി സർക്കാർ ഉരുണ്ട് കളിക്കുകയാണ്. സെൻകുമാറിനെ ഡി.ജി.പിയായി പുനർ നിയമിച്ച കോടതി വിധിയിൽ വ്യക്തതയില്ലെന്ന സർക്കാർ വാദം അപമാനകരമാണ്.
സെൻകുമാറിന് ഇന്ന് തന്നെ ഡി.ജി.പിയായി നിയമനം നൽകണം. അന്തസുള്ള സർക്കാരാണെങ്കിൽ ജനങ്ങളോട് കുറ്റം ഏറ്റുപറയണം. സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെയും സർക്കാരിെൻറയും ദുരഭിമാനമാണ് പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത്. ചീഫ് സെക്രട്ടറി ജയിലിൽ പോവാതിരിക്കാൻ സർക്കാർ വിവേകം കാണിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.
കോടതി വിധി നടപ്പിലാക്കുന്നതും കോടതിയോടുള്ള ബഹുമാനവും നിയമ വാഴ്ചക്ക് ആവശ്യമാണെന്നും നിയമത്തിൻറെ മുമ്പിൽ യാതൊരു സാധ്യതയുമില്ലാത്ത തീരുമാനവുമായി മുേമ്പാട്ട് പോയത് സർക്കാർ ചോദിച്ച് വാങ്ങിയ തിരിച്ചടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.