വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം -ചെന്നിത്തല

തിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനുപിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി ചോദ്യപേപ്പറിലും സമാന ചോര്‍ച്ച കണ്ടെത്തിയ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇനിയും മന്ത്രി രാജിക്ക് തയാറല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. സ്വന്തം വകുപ്പിലെ ഭരണം മുഴുവന്‍ മന്ത്രി കെ.എസ്.ടി.എയെ ഏൽപിച്ചിരിക്കുകയാണ്. വകുപ്പില്‍ എന്ത് നടക്കുെന്നന്ന് പോലും മന്ത്രിക്ക് അറിയില്ല. ഇത്ര കുത്തഴിഞ്ഞ അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പ്രസ്താവിച്ചു.


 

Tags:    
News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.