തിരുവനന്തപുരം: സുപ്രീംകോടതി വിധിച്ചിട്ടും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് ടി.പി. സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നീതിന്യായം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അനാസ്ഥ ജനങ്ങള്‍ക്കിടയില്‍ സംശയമുളവാക്കാനേ ഉപകരിക്കൂ. പൊലീസ് സേനയില്‍ വിഭാഗീയതക്കും ഇത് വഴിയൊരുക്കും. ലോക്നാഥ് െബഹ്റയുടെ നിയമനം സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയ സാഹചര്യത്തില്‍ അദ്ദേഹം തുടരുന്നത് കോടതിയലക്ഷ്യമാണ്. സുപ്രീംകോടതി വിധി മാനിച്ച് സെന്‍കുമാറിനെ അടിയന്തരമായി ഡി.ജി.പി സ്ഥാനത്ത് പുനർനിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സെൻകുമാറിനെ നിയമിക്കാത്തത് കോടതിയലക്ഷ്യം –എം.എം. ഹസൻ
സെൻകുമാർ വിഷയത്തിൽ കോടതി വിധി നടപ്പാക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻകുമാറിനെ ഡി.ജി.പിയായി നിയമിക്കാത്തത് കോടതിയോടുള്ള അനാദരവാണ്. വിധി നടപ്പിലായില്ലെങ്കിൽ സർക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നാറിൽ സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണം. ഇവർക്കെതിരെ കേസെടുക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ നിലപാടാണ് സമരപ്പന്തൽ പൊളിക്കാൻ േപ്രാത്സാഹനമായതെന്ന് എം.എം. ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.