ശശി തരൂരിനെ റെയില്‍വേ അപമാനിച്ചു -ചെന്നിത്തല

തിരുവനന്തപുരം: കൊച്ചുവേളിയിലെ ഹംസഫര്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നിന്നും സ്ഥലം എം.പി ശശിതരൂരിനെ ക്ഷണിക്കാതെ ഒഴിവാക്കിയ ഇന്ത്യന്‍ റെയില്‍വേയുടെ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. സ്ഥലം എം.പിയായ ശശി തരൂരിന്‍റെ പേര് തന്നെ ക്ഷണക്കത്തില്‍ ഏറ്റവും താഴെയാണ് വച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പിക്ക് നല്‍കേണ്ട യാതൊരു പരിഗണനയും ശശി തരൂരിന് നല്‍കിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, തന്‍റെ നിയോജക മണ്ഡലത്തിന്‍റെ പരിധിയില്‍ അല്ലാതിരുന്നിട്ട് പോലും ആറ്റിങ്ങല്‍ എം.പി എ. സമ്പത്തിന് റെയില്‍വേ ചടങ്ങില്‍ പരിഗണന നല്‍കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി വൃത്തികെട്ട സങ്കുചിത രാഷ്ട്രീയമാണ് ഈ വിഷയത്തില്‍ കളിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി തനിക്കാണ് കത്ത് അയച്ചതെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പരാമര്‍ശം രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നും ചെന്നിത്തല പറഞ്ഞു.

ശശി തരൂരാണ് ഈ വിഷയത്തില്‍ ആദ്യം റെയില്‍വേക്ക് കത്ത് നല്‍കിയത്. സ്ഥലം എം.പിയെ അപമാനിച്ചതിന് റെയില്‍വേ മന്ത്രാലയം മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - Ramesh Chennithala Shashi Tharoor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.